കേരളം

kerala

ETV Bharat / sports

കൊവിഡ് മുക്തനായ മെസിക്ക് മാര്‍പാപ്പയുടെ സ്നേഹ സമ്മാനം - കൊവിഡ് മുക്തനായ മെസിക്ക് മാര്‍പാപ്പയുടെ സമ്മാനം

കഴിഞ്ഞ ഒക്‌ടോബറില്‍ താന്‍ ഒപ്പിട്ട പിഎസ്‌ജി ജേഴ്‌സി മെസി മാര്‍പാപ്പയ്‌ക്ക് സമ്മാനിച്ചിരുന്നു.

Pope Francis Gifts PSG Star Lionel Messi Signed jersey  Pope Francis  Lionel Messi  ഫ്രാന്‍സിസ് മാര്‍പാപ്പ  ലയണല്‍ മെസി  കൊവിഡ് മുക്തനായ മെസിക്ക് മാര്‍പാപ്പയുടെ സമ്മാനം  അത്ലറ്റിക്ക വത്തിക്കാനയുടെ ജേഴ്‌സി മെസി മാര്‍പാപ്പ
കൊവിഡ് മുക്തനായ മെസിക്ക് മാര്‍പാപ്പയുടെ സ്നേഹ സമ്മാനം

By

Published : Jan 25, 2022, 3:17 PM IST

പാരീസ്: കൊവിഡ് മുക്തനായ പിഎസ്‌ജിയുടെ അര്‍ജന്‍റൈന്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്നേഹ സമ്മാനം. ഫുട്‌ബോള്‍ ആരാധകനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പിട്ട ജേഴ്‌സിയാണ് മെസിക്ക് സമ്മാനിച്ചത്.

അത്ലറ്റിക്ക വത്തിക്കാനയുടെ മഞ്ഞ നിറത്തിലുള്ള ജേഴ്‌സിയാണ് താരത്തിന്‍റെ നാട്ടുകാരന്‍ കൂടിയായ മാർപാപ്പ സമ്മാനിച്ചതെന്ന് വത്തിക്കാന്‍ സ്‌പോര്‍ട്‌സ് അസോഷിയേഷന്‍ അറിയിച്ചു. ഫ്രഞ്ച് ബിഷപ്പ് ഇമ്മാനുവേല്‍ ഗോബിലിയാര്‍ഡാണ് മെസിക്ക് ജേഴ്‌സി നല്‍കിയത്.

also read: AUSTRALIAN OPEN: ഇന്ത്യൻ സ്വപ്‌നങ്ങൾ അവസാനിച്ചു, സാനിയ മിർസ-രാജീവ് റാം സഖ്യം ക്വാർട്ടറിൽ പുറത്ത്

അതേസമയം കഴിഞ്ഞ ഒക്‌ടോബറില്‍ താന്‍ ഒപ്പിട്ട പിഎസ്‌ജി ജേഴ്‌സി മെസി മാര്‍പാപ്പയ്‌ക്ക് സമ്മാനിച്ചിരുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് മുഖേനയായിരുന്നു താരം മാര്‍പാപ്പയ്‌ക്ക് ജേഴ്‌സി സമ്മാനിച്ചത്.

ABOUT THE AUTHOR

...view details