ബെംഗളൂരു: ലോകത്തെ ഏറ്റവും വലിയ ക്ലബ് കബഡി ടൂർണമെന്‍റായ പ്രോ കബഡി ലീഗിന്‍റെ എട്ടാം സീസണ് ഡിസംബർ 22 ന് ബെംഗളൂരുവിൽ തുടക്കം. കരുത്തരായ യു മുംബയും ബെംഗളൂരു ബുൾസും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ തെലുങ്ക് ടൈറ്റൻസ് തമിഴ് തലൈവാസുമായി കൊമ്പുകോർക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ഇത്തവണ മത്സരങ്ങൾ നടത്തുന്നത്. 12 ടീമുകളും ബയോ ബബിളിൽ ഒരേ വേദിയിൽ താമസിച്ചാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
2020-ല്‍ കൊവിഡ് മൂലം ടൂര്‍ണമെന്‍റ് നടത്തിയിരുന്നില്ല. 2019-ല്‍ നടന്ന അവസാന പ്രോ കബഡി ലീഗില്‍ ദബാങ് ഡല്‍ഹിയെ കീഴടക്കി ബംഗാള്‍ വാരിയേഴ്‌സാണ് കിരീടത്തില്‍ മുത്തമിട്ടത്.
ALSO READ:ISL : ഒഡീഷ-ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ ഗോള്‍ മഴ; ജയം ഒഡീഷയ്‌ക്കൊപ്പം
ഇതുവരെ ഏഴുസീസണുകള്‍ അവസാനിച്ചപ്പോള്‍ പാട്‌ന പൈറേറ്റ്‌സാണ് ഏറ്റവുമധികം തവണ കിരീടം നേടിയത്. മൂന്നു തവണയാണ് ടീം കിരീടത്തില്‍ മുത്തമിട്ടത്. ജയ്‌പൂര്‍ പിങ്ക് പാന്തേഴ്‌സ്, യു മുംബ, ബെംഗളൂരു ബുള്‍സ്, ബംഗാള്‍ വാരിയേഴ്‌സ് എന്നിവര്‍ ഓരോ തവണ കിരീടം നേടി.