ഐഎസ്‌എല്‍ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മിന്നും താരമായിരുന്ന പെരേര ഡയസ് വീണ്ടും മഞ്ഞക്കുപ്പായം അണിയുമെന്ന് സൂചന. വരും ആഴ്‌ചകളിൽ താരവുമായി ചർച്ചകൾ നടത്തുമെന്നും ഉടൻ തന്നെ ഡയസ് ഇന്ത്യയിലേക്ക് എത്തുമെന്നും ആണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റും ഡയസ് നേടിയിരുന്നു.
മഞ്ഞപ്പടയിലേക്ക് തിരികെയെത്താൻ പെരേര ഡയസ്; ബ്ലാസ്റ്റേഴ്‌സുമായി ഉടൻ കരാർ ഒപ്പിടുമെന്ന് സൂചന - Perera Dias returns to Kerala Blasters
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ലോണ്‍ അടിസ്ഥാനത്തിലായിരുന്നു പെരേര ഡയസ് കളിച്ചിരുന്നത്
കേരള ബ്ലാസ്റ്റേഴ്‌സിൽ ലോണ്‍ അടിസ്ഥാനത്തിലായിരുന്നു പെരേര ഡയസ് കളിച്ചിരുന്നത്. ലോണ്‍ കാലാവധി കഴിഞ്ഞതിനെ തുടർന്ന് താരം അർജന്‍റീനൻ ക്ലബായ പ്ലാറ്റൻസിലേക്ക് തിരികെ പോവുകയായിരുന്നു. ഇപ്പോൾ പ്ലാറ്റൻസിലെ കരാർ അവസാനിപ്പിച്ചാകും ഡയസ് തിരികെ ബ്ലാസ്റ്റേഴ്‌സിലേക്ക് വരിക.
മുമ്പ് ചിലി, ബൊളീവിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് ഡയസ്. ഏഷ്യയിൽ മലേഷ്യൻ ക്ലബായ ജോഹർ തസിമിനൊപ്പം നാലു വർഷത്തോളം കളിച്ചിട്ടുള്ള പെരേര ഡയസ് ഒരു സീസണിൽ 30 ഗോൾ അടിച്ച് റെക്കോഡിട്ടിരുന്നു.