കണ്ണൂര്‍: അധികൃതരുടെ അനാസ്ഥയില്‍ ഉപയോഗശൂന്യമായി പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയം ഗ്രൗണ്ട്. പയ്യന്നൂരിലെ പല മത്സരങ്ങൾക്കും വേദിയാകുന്ന ഇവിടം ചെറിയൊരു മഴപെയ്‌താൽ പോലും പൂർണമായും വെള്ളത്തിനടിയിലാകും. പിന്നെ ദിവസങ്ങളോളം മൈതാനത്ത് ഇറങ്ങാന്‍ പറ്റാത്ത വിധം ചെളിയായിരിക്കും. ലക്ഷങ്ങൾ മുതൽമുടക്കി പണികഴിപ്പിച്ച മൈതാനത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ഗ്രൗണ്ടിലെി ഡ്രൈനേജ് സംവിധാനം പോലും അശാസ്ത്രീയമായാണ് നിർമിച്ചിരിക്കുന്നത്.
മഴ പെയ്‌താല്‍ വെള്ളക്കെട്ട്, മഴ നിന്നാല്‍ ചെളിക്കുളം; പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയം ഗ്രൗണ്ട് ശോചനീയാവസ്ഥയില്‍ - മഴ പെയാതാല്‍ മൈതാനത്ത് വെള്ളക്കെട്ട് മഴ നിന്നാല്‍ ചെളിക്കുളം പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയം ഗ്രൗണ്ട് ശോചനീയാവസ്ഥയില്‍
ലക്ഷങ്ങൾ മുതൽമുടക്കി പണികഴിപ്പിച്ച മൈതാനത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ഡ്രൈനേജ് സംവിധാനം പോലും തകരാറില്‍. അധികൃതര്‍ മൗനം പാലിക്കുന്നു.
അതിനാൽ മഴ വെള്ളം മുഴുവനായും ഗ്രൗണ്ടിൽ തന്നെ കെട്ടിക്കിടക്കുന്നു. നിലവിലെ അവസ്ഥ കാരണം ഇവിടെ നടക്കേണ്ട പല മത്സരങ്ങളും മാറ്റിവച്ചിരിക്കുകയാണ്. നിരവധി കായിക താരങ്ങളെ രാജ്യത്തിനു സംഭാവന ചെയ്‌ത പയ്യന്നൂരിൽ, പരിശീലനങ്ങൾക്ക് ഉതകുന്ന രീതിയിൽ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട് പോലുള്ള ചുരുക്കം ചില കേന്ദ്രങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ വർഷത്തിന്‍റെ പകുതിയും ഇവിടം മഴവെള്ളം കയറി ഉപയോഗ ശൂന്യമാകും. നിലവിലെ പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നാണ് കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും നാട്ടുകാരുടെയും ആവശ്യം.