കേരളം

kerala

ETV Bharat / sports

Paul Pogba | മന്ത്രവാദ വിവാദവും പരിക്കും ; ലോകകപ്പ് ടീമില്‍ പോഗ്‌ബയുടെ സ്ഥാനം സംശയ നിഴലില്‍ - കരീം ബെന്‍സിമ

കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ ആഭിചാരം നടത്താന്‍ പോഗ്ബ ഒരു മന്ത്രവാദിയെ സമീപിച്ചെന്നാരോപിച്ച് സഹോദരന്‍ മത്യാസ് പോഗ്ബ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു

qatar world cup  paul Pogba  kylian mbappe  Didier Deschamps  pogba witchcraft alligation  പോള്‍ പോഗ്‌ബ  കിലിയന്‍ എംബാപ്പെ  മത്യാസ് പോഗ്ബ  Mathias Pogba  ദിദിയര്‍ ദെഷാംപ്‌സ്  Mathieu Valbuena  Karim Benzema  കരീം ബെന്‍സിമ  മാത്യു വെല്‍ബ്യുന
paul pogba: മന്ത്രവാദ വിവാദവും പരിക്കും; ലോകകപ്പ് ടീമില്‍ പോഗ്‌ബയുടെ സ്ഥാനം സംശയ നിഴലില്‍

By

Published : Sep 1, 2022, 4:10 PM IST

പാരീസ് : പരിക്കിന് പിന്നാലെ മന്ത്രവാദ വിവാദം തലപൊക്കിയതോടെ ഖത്തര്‍ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമില്‍ മിഡ്‌ഫില്‍ഡര്‍ പോള്‍ പോഗ്‌ബയുടെ സ്ഥാനം സംശയ നിഴലില്‍. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും തിരിച്ചുവരാനുള്ള ശ്രമത്തിലാണ് നിലവില്‍ താരം. എന്നാല്‍ ഫ്രഞ്ച് ടീമില്‍ സഹതാരമായ കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ ആഭിചാരം നടത്താന്‍ പോഗ്ബ ഒരു മന്ത്രവാദിയെ സമീപിച്ചെന്നാരോപിച്ച് സഹോദരന്‍ മത്യാസ് പോഗ്ബ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച പോഗ്‌ബ, അപകീര്‍ത്തിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നാണ് പ്രതികരിച്ചത്. മത്യാസും ബാല്യകാല സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്ന പോഗ്ബയുടെ ആരോപണത്തില്‍ നിലവില്‍ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന സഹോദരന്‍ ഉള്‍പ്പടെയുള്ള സംഘത്തിന് പോൾ പോഗ്ബ 100,000 യൂറോ നൽകിയതായി ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഖത്തറില്‍ പന്ത് തട്ടുന്ന ദിദിയര്‍ ദെഷാംപ്‌സിന്‍റെ സംഘത്തില്‍ ഇടം പിടിക്കാന്‍ പരിക്കിനെ അതിജീവിച്ചാലും പോഗ്ബയ്‌ക്ക് എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍.

വിവാദങ്ങളില്‍ സ്ഥാനം പടിക്ക് പുറത്ത് : നേരത്തെ 2015ല്‍ ദെഷാംപ്‌സിന് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നിരുന്നു. സെക്‌സ് ടേപ്പ് ഉപയോഗിച്ച് കരീം ബെന്‍സിമ ഭീഷണിപ്പെടുത്തിയെന്ന് മാത്യു വെല്‍ബ്യുനയുടെ വെളിപ്പെടുത്തലാണ് ദെഷാംപ്‌സിനെ വലച്ചത്. ഫോമിലായിരുന്ന ഇരു താരങ്ങളും ഫ്രഞ്ച് ടീമിന് മുതല്‍ക്കൂട്ടായിരുന്നു.

വെല്‍ബ്യുനയുടെയുടെ വേഗം നിരവധി ഗോളവസരങ്ങളാണ് ബെന്‍സിമയ്‌ക്ക് തുറന്ന് കൊടുത്തിരുന്നത്. 2014ലെ ലോക കപ്പില്‍ ഗ്രീസ്‌മാനൊപ്പം ടോപ് സ്‌കോററായിരുന്നു ബെന്‍സിമ. എന്നാല്‍ വിവാദങ്ങള്‍ തലപൊക്കിയതോടെ 2016ലെ യൂറോ കപ്പ് ടീമില്‍ നിന്നും ഇരുവരേയും ദെഷാംപ്‌സ് പുറത്തിരുത്തി. തുടര്‍ന്ന് 2021ലാണ് ബെന്‍സിമയെ ദിദിയര്‍ ദെഷാംപ്‌സ് ടീമിലേക്ക് തിരിച്ചുവിളിച്ചത്. വെല്‍ബ്യുനയാവട്ടെ പിന്നീടൊരിക്കലും ഫ്രഞ്ച് ടീമിനായി കളിച്ചിട്ടുമില്ല.

എംബാപ്പെയും പോഗ്‌ബെയും : ഫ്രഞ്ച് ടീമിനായി മികച്ച കൂട്ടുകെട്ടുയര്‍ത്താന്‍ എംബാപ്പെയ്‌ക്കും പോഗ്‌ബെയ്‌ക്കും കഴിഞ്ഞിട്ടുണ്ട്. 2018ലെ ലോകകപ്പില്‍ ഫ്രഞ്ച് ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമാവാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നു. ടൂര്‍ണമെന്‍റില്‍ ക്രോയേഷ്യയ്‌ക്കെതിരായ ഫൈനലില്‍ ഫ്രാന്‍സ് 4-2ന് വിജയം പിടിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ഇരുവരും ലക്ഷ്യം കാണുകയും ചെയ്‌തു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇരുവരും ദെഷാംപ്‌സിന്‍റെ ഫസ്റ്റ് ചോയ്‌സാവേണ്ടതാണ്.

സാധാരണ സാഹചര്യങ്ങളിൽ, കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് കരകയറാൻ ദെഷാംപ്‌സ് പോഗ്ബയ്ക്ക് പരമാവധി സമയം നൽകുമായിരുന്നു. 2008 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ, അന്നത്തെ കോച്ച് റെയ്മണ്ട് ഡൊമെനെക്ക് പരിക്കേറ്റ പാട്രിക് വിയേരയെ ടീമിൽ ഉൾപ്പെടുത്തിയ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയുള്ള നിരവധി ചോദ്യങ്ങള്‍ ദെഷാംപ്‌സിനെ ചിന്തിപ്പിക്കുമെന്ന് തീര്‍ച്ച.

ഈ സമയത്ത് ഇവ വെറും കിംവദന്തികൾ മാത്രമാണെന്ന് പറഞ്ഞ് സംഭവത്തെ നിസാരവല്‍ക്കരിക്കാന്‍ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് നോയൽ ലെ ഗ്രെറ്റ് ശ്രമം നടത്തിയിരുന്നു. ആരോപണങ്ങള്‍ ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിലെ പോഗ്‌ബയുടെ സ്ഥാനം ചോദ്യം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഗ്രെറ്റ് പറയുകയും ചെയ്‌തു. 2016ലെ യൂറോ കപ്പിന് മുമ്പ് നോയൽ ലെ ഗ്രെറ്റ് ബെൻസിമയുടെ പക്ഷം പിടിച്ചിരുന്നുവെന്നത് പോഗ്‌ബയ്‌ക്ക് നിരാശ നല്‍കുന്നതാണ്.

ABOUT THE AUTHOR

...view details