ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസില്‍ (Asian Games 2023) വനിതകളുടെ 5000 മീറ്റര്‍ ഫൈനലില്‍ (Women's 5000m Final) ഇന്ത്യയുടെ പരുള്‍ ചൗധരിക്ക് (Parul Chaudhary) സ്വര്‍ണം. നിര്‍ദിഷ്‌ട ദൂരം 15:14.75 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പരുള്‍ ചൗധരി സ്വര്‍ണത്തില്‍ മുത്തമിട്ടത് (Parul Chaudhary Got Gold In Asian Games). ഇന്ത്യയുടെ തന്നെ അങ്കിത (Ankita) 15:33.03 സെക്കന്‍ഡില്‍ ഈ ദൂരം പിന്നിട്ട് വ്യക്തിഗതമായി മികച്ച പ്രകടനം നടത്തി അഞ്ചാം സ്ഥാനത്തുമെത്തി.
Parul Chaudhary Got Gold In Asian Games : സ്‌റ്റീപ്പിൾ ചേസിൽ വെള്ളി, പിന്നാലെ വനിതകളുടെ ഫൈനലില്‍ സ്വര്‍ണം ; അഭിമാനമായി പരുള്‍ ചൗധരി - വനിതകളുടെ 5000 മീറ്റര്‍ ഫൈനല്‍ മത്സരം
Indian Athlethe Parul Chaudhary Achieves Gold Medal In Asian Games 2023: ഇന്ത്യയുടെ തന്നെ അങ്കിത, വനിതകളുടെ 5000 മീറ്റര്‍ ഫൈനലില്‍ വ്യക്തിഗതമായി മികച്ച പ്രകടനം നടത്തി അഞ്ചാം സ്ഥാനത്തുമെത്തി
Parul Chaudhary Got Gold In Asian Games 2023
Published : Oct 3, 2023, 9:27 PM IST
അതേസമയം ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ 3000 മീറ്റർ സ്‌റ്റീപ്പിൾ ചേസിൽ (തടസങ്ങളെ മറികടന്നുള്ള ഓട്ടമത്സരം) വെള്ളി മെഡല്‍ നേടിയ പരുള്‍ ചൗധരിയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്.