ലണ്ടൻ : നീണ്ട 23 വർഷങ്ങൾക്ക് ശേഷം നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്ത് തട്ടും. വെംബ്ലിയില്‍ നടന്ന ചാമ്പ്യൻഷിപ്പ് പ്ലേ ഓഫിൽ ഹഡേഴ്‌സ്‌ഫീൽഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയത്. 1998-99 സീസണിലാണ് നോട്ടിങ്ഹാം ഫോറസ്റ്റ് അവസാനമായി പ്രീമിയര്‍ ലീഗില്‍ കളിച്ചത്.
43-ാം മിനിറ്റിൽ ഡിഫന്‍ഡര്‍ ലെവി കോള്‍വിൽ വഴങ്ങിയ സെൽഫ് ഗോളാണ് ഹഡേഴ്‌സ്‌ഫീൽഡിനെ പുറത്താക്കിയത്. ഹഡേഴ്‌സ്‌ഫീൽഡിന് രണ്ട് പെനാൽറ്റികൾ ലഭിക്കേണ്ടതായിരുന്നു. വാർ സംവിധാനം ഉണ്ടായിട്ടും ആ പെനാൽറ്റികൾ നിഷേധിക്കപ്പെട്ടത് ചർച്ചയാകും.