കേരളം

kerala

ETV Bharat / sports

ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് നോഹ ലൈലെസ് - ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് നോഹ ലൈലെസ്

22 കാരനായ നോഹ ആദ്യമായാണ് ഡയമണ്ട് ലീഗില്‍ മല്‍സരിക്കുന്നത്. ജൂലൈയില്‍ നടന്ന അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിലും നോഹ ഒന്നാമതെത്തിയിരുന്നു.

ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് നോഹ ലൈലെസ്

By

Published : Aug 25, 2019, 2:04 PM IST

പാരിസ്: ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് അമേരിക്കന്‍ സ്പ്രിന്‍റര്‍. ഡയമണ്ട് ലീഗില്‍ 200 മീറ്ററില്‍ 19.65 സെക്കന്‍ഡിലാണ് അമേരിക്കയുടെ നോഹ ലൈലെസ് ഫിനിഷ് ചെയ്തത്. ഇതോടെ ബോള്‍ട്ടിന്‍റെ ആറ് വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡാണ് പഴങ്കഥയായത്.

ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് നോഹ ലൈലെസ്

2013 ല്‍ 19.73 സെക്കന്‍ഡിലാണ് ബോള്‍ട്ട് മീറ്റ് റെക്കോര്‍ഡിട്ടത്. അതേസമയം 200 മീറ്ററിലെ ലോക റെക്കോഡ് ഇപ്പോഴും ബോള്‍ട്ടിന്‍റെ പേരില്‍തന്നെയാണ്, 19.19 സെക്കൻഡ്.

22 കാരനായ നോഹ ആദ്യമായാണ് ഡയമണ്ട് ലീഗില്‍ മല്‍സരിക്കുന്നത്. ജൂലൈയില്‍ നടന്ന അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിലും നോഹ ഒന്നാമതെത്തിയിരുന്നു.

ഇതുവരെ മല്‍സരിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ട്രാക്കായിരുന്നുവെന്നും, നല്ല വേഗം ലഭിച്ചുവെന്നും മല്‍സരശേഷം നോഹ പ്രതികരിച്ചു.

ABOUT THE AUTHOR

...view details