ഹൈദരാബാദ്: കൊവിഡ് 19 കാരണം ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെച്ചതില്‍ വിഷമമില്ലെന്നും ഗെയിംസിനായി തെയാറെടുക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നും ഇന്ത്യന്‍ ബോക്‌സർ വികാസ് കൃഷ്‌ണന്‍. ഇടിവി ഭാരതിന് മാത്രമായി നല്‍കിയ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ പരിശീലനം നടത്തുകയാണെന്നും എന്നാല്‍ ഉപകരണങ്ങളുടെ കുറവ് അലട്ടുന്നുണ്ട്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷിക്കുന്നു. ഒളിമ്പിക്സില്‍ സ്വർണമെഡലാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വികാസ് ഉൾപ്പെടെ ഒമ്പത് ഇന്ത്യന്‍ ബോക്‌സർമാരാണ് ടോക്കിയോ ഒളിമ്പിക്‌സിന് ഇതിനകം യോഗ്യത നേടിയത്. നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും വികാസ് സ്വർണം സ്വന്തമാക്കിയിരുന്നു.
ഒളിമ്പിക്സ് മാറ്റിവെച്ചതില്‍ വിഷമമില്ല: ബോക്‌സർ വികാസ് കൃഷ്‌ണ - ഒളിമ്പിക്‌സ് വാർത്ത
അതേസമയം ടോക്കിയോ ഗെയിസ് റദ്ദാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബോക്‌സർ വികാസ് കൃഷ്‌ണ ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു
വികാസ് കൃഷ്‌ണ
അതേസമയം ടോക്കിയോ ഗെയിസ് റദ്ദാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഥവാ ഗെയിംസ് റദ്ദാക്കിയാല്‍ തന്‍റെ ബോക്‌സിങ് കരിയറിനെ അത് ദോഷകരമായി ബാധിക്കുമെന്നും വികാസ് കൃഷ്‌ണ പറഞ്ഞു.