പാരിസ്: ഈ മാസാവസാനത്തോടെ ഫ്രാൻസ് വാക്‌സിനേഷൻ നിയമങ്ങൾ ലഘൂകരിക്കുന്നു. അങ്ങനെയെങ്കില്‍ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ മത്സരിക്കാൻ നൊവാക് ജോക്കോവിച്ചിന് വഴിയൊരുക്കുമെന്ന് റിപ്പോർട്ടുകൾ. മാർച്ച് 14 മുതൽ സ്റ്റേഡിയങ്ങളിലും റെസ്റ്റോറന്‍റുകളും പ്രവേശിക്കുന്നതിന് ആളുകൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്‌സ് വ്യാഴാഴ്‌ച പ്രഖ്യാപിച്ചിരുന്നു.
അതായത്, വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ, കൊവിഡ് പ്രതിരോധ വാകസീൻ സ്വീകരിക്കാത്ത ജോക്കോവിച്ചിനെ മെയ് മാസത്തിൽ റോളണ്ട് ഗാരോസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പണിൽ കാണാം. 'സ്ഥിതി മെച്ചപ്പെടുന്നു, കൂട്ടായ പരിശ്രമത്തിന് നന്ദി,' കാസ്റ്റക്‌സ് പറഞ്ഞു. 'നടപടികൾ ലഘൂകരിക്കുന്നതിനുള്ള അവസാന ഘട്ട വ്യവസ്ഥകൾ പാലിക്കപ്പെട്ടിരിക്കുന്നു. മാർച്ച് 14 തിങ്കളാഴ്‌ച മുതൽ വാക്‌സിനേഷൻ സെർട്ടിഫിക്കറ്റിന്‍റെ അപേക്ഷ ബാധകമാകുന്നിടത്തെല്ലാം താൽക്കാലികമായി നിർത്തിവയ്ക്കും' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.