കേരളം

kerala

പാവോ നുർമി ഗെയിംസിൽ വെള്ളിക്കിലുക്കം ; സ്വന്തം പേരിലുള്ള റെക്കോഡ് തിരുത്തി നീരജ്

കഴിഞ്ഞ വർഷം മാർച്ചിൽ പട്യാലയിൽ സ്ഥാപിച്ച 88.07 മീറ്ററായിരുന്നു നേരത്തെയുള്ള ദേശീയ റെക്കോഡ്

By

Published : Jun 15, 2022, 10:07 AM IST

Published : Jun 15, 2022, 10:07 AM IST

Neeraj Chopra  Neeraj Chopra Sets New National Record in Javelin Throw  Javelin Throw  Neeraj Chopra Records  Paavo Nurmi Games  Neeraj Chopra won silver Paavo in Nurmi Games  ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് ദേശീയ റെക്കോഡ്  നീരജ് ചോപ്ര  പാവോ നുർമി ഗെയിംസിൽ നീരജ് ചോപ്രയ്‌ക്ക് വെള്ളി  നീരജ് ചോപ്ര നാഷണല്‍ റെക്കോഡ്
പാവോ നുർമി ഗെയിംസിൽ വെള്ളിക്കിലുക്കം; സ്വന്തം പേരിലുള്ള റെക്കോഡ് തിരുത്തി നീരജ്

ഹെൽസിങ്കി (ഫിൻലൻഡ്‌) : ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോഡ് തിരുത്തിക്കുറിച്ച് ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര. പാവോ നുർമി ഗെയിംസിൽ 89.30 മീറ്റർ എറിഞ്ഞാണ് സ്വന്തം പേരിലുള്ള റെക്കോഡ് നീരജ് തിരുത്തിയത്. പ്രകടനത്തോടെ വെള്ളി മെഡല്‍ സ്വന്തമാക്കാനും 24കാരനായ നീരജിന് കഴിഞ്ഞു.

താരത്തിന്‍റെ ഈ വർഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ ത്രോയാണിത്. കഴിഞ്ഞ വർഷം മാർച്ചിൽ പട്യാലയിൽ സ്ഥാപിച്ച 88.07 മീറ്ററായിരുന്നു നേരത്തെയുള്ള ദേശീയ റെക്കോഡ്. 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ 87.58 മീറ്റർ എറിഞ്ഞ താരം സ്വര്‍ണം നേടിയിരുന്നു.

ഇതോടെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. ഒളിമ്പിക്‌സിലെ സ്വർണ നേട്ടത്തിന് ശേഷം നീരജ് പങ്കെടുത്ത ആദ്യ ഗെയിംസ് കൂടിയാണിത്. 89.83 ദൂരമെറിഞ്ഞ ഫിൻലൻഡ്‌ താരം ഒലിവർ ഹെലൻഡറാണ് സ്വർണം നേടിയത്.

ലോക ഒന്നാം നമ്പർ താരം ജോഹന്നാസ് വെറ്റർ, ലോക ചാമ്പ്യൻ ആൻഡേഴ്‌സൻ പീറ്റേഴ്‌സ്‌ എന്നിവരുൾപ്പടെ നിരവധി പ്രമുഖരും പാവോ നുർമി ഗെയിംസിൽ പങ്കെടുത്തിരുന്നു.

ABOUT THE AUTHOR

...view details