കാലിഫോർണിയ: റെയ്‌ലി ഒപെൽകയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് റാഫേൽ നദാൽ ഇന്ത്യൻ വെൽസിന്‍റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 7-6 (7-3), 7-6 (7-5) എന്ന സ്‌കോറിനാണ് സ്‌പാനിഷ് താരം ജയം സ്വന്തമാക്കിയത്.
ഒപെൽകയെക്കെതിരായ ജയത്തോടെ തന്‍റെ തുടർച്ചയായ 18-ാം വിജയം സ്വന്തമാക്കിയ റാഫേൽ നദാൽ, എടിപി ടൂർണമെന്‍റ് ചരിത്രത്തിൽ ഒരു സീസണിൽ കുടുതൽ ജയം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി. നദാലിന് മുൻപ് ഈ നേട്ടത്തിലെത്തിയത് സെർബിയൻ താരമായ നൊവാക് ജോക്കോവിച്ചാണ്.