ന്യൂഡല്‍ഹി: ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ സ്പ്രിന്‍റ് ഇതിഹാസം മില്‍ഖ സിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. മില്‍ഖ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ചണ്ഡീഗഢിലെ സ്വകാര്യ ആശുപത്രിയിലാണ് മില്‍ഖയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
91കാരനായ താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. നേരത്തെ കൊവിഡ് ബാധിച്ച മില്‍ഖ രോഗം ഭേദമായി ബന്ധുക്കളുടെ അഭ്യര്‍ഥന പ്രകാരം മെയ് 24ന് ആശുപത്രി വിട്ടിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ശേഷവും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്‌ചയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.