പാരീസ് :ഫ്രഞ്ച് ലീഗില്‍ ഗോളും അസിസ്‌റ്റുമായി മെസി തിളങ്ങിയ മത്സരത്തില്‍ പിഎസ്‌ജിക്ക് തകര്‍പ്പന്‍ ജയം. ലില്ലിയെ ഒന്നിനെതിരെ അഞ്ചുഗോളിനാണ് പിഎസ്‌ജി തോല്‍പ്പിച്ചത്. ജയത്തോടെ പിഎസ്‌ജി ലീഗിൽ പരാജയമറിയാത്ത 14 മത്സരങ്ങൾ പൂര്‍ത്തിയാക്കി.
പത്താം മിനിട്ടിൽ ലില്ലെ ഗോൾകീപ്പറുടെ ഒരു അബദ്ധത്തിൽ നിന്ന് ഡനിലോയാണ് പി.എസ്.ജിയുടെ ഗോൾ വേട്ടക്ക് തുടക്കമിട്ടത് . ഈ ഗോളിന് 28-ാം മിനിട്ടിൽ ബോട്‌മാനിലൂടെ ലില്ലെ മറുപടി നൽകി. പിന്നീട് 32-ാം മിനിട്ടിൽ മെസിയുടെ കോർണറിൽ നിന്ന് കിംപമ്പെ പി എസ് ജിക്ക് ലീഡ് തിരികെ നൽകി.
38-ാം മിനുട്ടിൽ ഇടത് വിങ്ങിൽ നിന്ന് എംബാപ്പെ നടത്തിയ മുന്നേറ്റം മെസിയിൽ എത്തുകയും മെസി ഒരു ചിപ്പിലൂടെ ഗോൾ കീപ്പറെ കബളിപ്പിച്ച് വല കണ്ടെത്തുകയായിരുന്നു. രണ്ടാം പകുതിയിൽ 51-ാം മിനിട്ടിൽ മധ്യനിര താരം ഡാനിലോ വീണ്ടും ഗോൾ കണ്ടെത്തി. അതുകഴിഞ്ഞ് 67ആം മിനുട്ടിൽ എംബാപ്പെ കൂടി ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.