ന്യൂഡൽഹി :തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കുന്ന ഐബിഎ എലൈറ്റ് വനിതാ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും, 2022 ലെ ഏഷ്യൻ ഗെയിസ് ട്രയൽസിലും പങ്കെടുക്കില്ലെന്ന് ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം എംസി മേരി കോം. യുവതലമുറയ്‌ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണ് പ്രധാന ടൂർണമെന്‍റുകളിൽ നിന്ന് താരത്തിന്‍റെ പിൻമാറ്റം.
എന്നാൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ താൻ പങ്കെടുക്കുമെന്നും താരം വ്യക്‌തമാക്കി. അതിനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മേരി കോം പറഞ്ഞു. വനിതാ ലോക ചാമ്പ്യൻഷിപ്പിന്‍റെ 12 വിഭാഗങ്ങളിലേക്കുള്ള സെലക്ഷൻ ട്രയൽസാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.