സെനഗല്‍: സെനഗലിനായി ഏറ്റവും കൂടുതല്‍ ഗേളുകള്‍ നേടുന്ന താരമായി സാദിയോ മാനെ. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് യോഗ്യത റൗണ്ടില്‍ ബെനിനിതിരെ നടന്ന മത്സരത്തില്‍ ഹാട്രിക് നേടിയതോടെയാണ് മാനെ ചരിത്ര നേട്ടത്തിലേക്കെത്തിയത്. മത്സരത്തിലെ മൂന്ന് ഗേളുകളോടെ മാനെ ദേശീയ ടീമിനായി നേടിയ ആകെ ഗോളുകളുടെ എണ്ണം 32 ആയി.
സെനഗലിന്‍റെ മികച്ച ഗോള്‍ വേട്ടക്കാരനായി സാദിയോ മാനെ - ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് യോഗ്യതാ മത്സരം
89-ാം മത്സരത്തിലാണ് ലിവര്‍പൂള്‍ താരത്തിന്‍റെ ചരിത്രനേട്ടം
സെനഗലിന്‍റെ മികച്ച ഗോള്‍ വേട്ടക്കാരനായി സാദിയോ മാനെ
ഹെൻറി കമാരയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മാനെ അവസാന മത്സരത്തില്‍ മറികടന്നത്. 89 മത്സരങ്ങളില്‍ നിന്നാണ് ലിവര്‍പൂള്‍ താരം നേട്ടം സ്വന്തമാക്കിയത്. സെനഗലിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയിലും മൂന്നാമതാണ് സാദിയോ മാനെ.