കേരളം

kerala

ETV Bharat / sports

Magnus Carlsen won chess world cup 2023 മാഗ്നസ് കാൾസൻ ലോക ചെസ്‌ രാജാവ്; ടൈ ബ്രേക്കറിൽ പൊരുതി വീണ് പ്രജ്ഞാനന്ദ - പ്രജ്ഞാനന്ദക്ക് ആദ്യ ഗെയിം നഷ്‌ടം

ടൈബ്രേക്കറിലെ ആദ്യ ഗെയിമിൽ പ്രജ്ഞാനന്ദക്കെതിരെ വിജയം സ്വന്തമാക്കിയ കാൾസൻ രണ്ടാം ഗെയിം സമനിലയിലാക്കിയാണ് ചെസ് ലോക കിരീടം സ്വന്തമാക്കിയത്

MAGNUS CARLSEN  Chess WORLD CUP 2023 FINAL  R PRAGGNANANDHAA  വിശ്വനാഥന്‍ ആനന്ദ്  ആർ പ്രഗ്നാനന്ദ  മാഗ്നസ് കാള്‍സണ്‍  ചെസ്‌ ലോകകപ്പ് 2023  ചെസ്‌ ലോകകപ്പ് 2023 ഫൈനൽ  Magnus Carlsen beats Praggnanandhaa in first game  പ്രജ്ഞാനന്ദക്ക് ആദ്യ ഗെയിം നഷ്‌ടം  പ്രജ്ഞാനന്ദയെ ആദ്യ ഗെയിമിൽ കീഴടക്കി കാൾസണ്‍
Magnus carlsen won chess world cup 2023

By ETV Bharat Kerala Team

Published : Aug 24, 2023, 5:24 PM IST

Updated : Aug 24, 2023, 6:24 PM IST

ബാക്കു (അസർബൈജാൻ) :ലോക ചെസ് ചാമ്പ്യനായിനോർവെയുടെ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ (Magnus carlsen). വാശിയേറിയ ഫൈനലിലെ ടൈബ്രേക്കറിൽ ഇന്ത്യൻ ഗ്രാൻഡ്‌മാസ്റ്റർ പ്രജ്ഞാനന്ദയെ (R Praggnanandhaa) തോൽപ്പിച്ചാണ് കാൾസൻ ചാമ്പ്യൻ പട്ടം ചൂടിയത്. ഫൈനൽ പോരാട്ടത്തിലെ ടൈബ്രേക്കറിൽ 1.5 - 0.5 എന്ന പോയിന്‍റിനാണ് കാൾസൻ പ്രജ്ഞാനന്ദയെ കീഴടക്കിയത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം സ്വന്തമാക്കിയ കാൾസൻ രണ്ടാം ഗെയിം സമനിലയിലാക്കിയാണ് ചെസ് രാജാവായത്.

ആദ്യ രണ്ട് ക്ലാസിക്കൽ ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ സമനിലയിൽ കുരുക്കിയ പ്രജ്ഞാനന്ദ തലയെടുപ്പോടെ തന്നെയാണ് മടങ്ങുന്നത്. ചെസ് ഇതിഹാസമായ കാൾസനെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയിൽ തളയ്‌ക്കുക എന്നത് 18കാരനായ പ്രജ്ഞാനന്ദയെ സംബന്ധിച്ച് ചെറിയ കാര്യമല്ല.

അതേസമയം യുഎസിന്‍റെ ഫാബിയാനോ കരുവാന ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തി. അടുത്ത വർഷം നടക്കുന്ന ഫിഡെ കാൻഡി‍ഡേറ്റ്സ് ടൂർണമെന്‍റിനും കരുവാന യോഗ്യത നേടി. അസർബൈജാൻ താരം നിജാത് അബസോവിനെ ടൈബ്രേക്കിൽ കീഴടക്കിയാണ് യുഎസ് താരം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

കാത്തിരിക്കുന്നത് ഭീമൻ സമ്മാനം : ചെസ് ലോകകപ്പിന്‍റെ വിജയിയായ മാഗ്നസ് കാൾസന് ഏകദേശം 90,93,551 ഇന്ത്യന്‍ രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. റണ്ണറപ്പായ ആർ പ്രജ്ഞാനന്ദക്ക് 66,13,444 രൂപ ലഭിക്കും. 1,51,392,240 രൂപയാണ് ടൂർണമെന്‍റിലെ ആകെ സമ്മാനത്തുക.

വിശ്വനാഥന്‍ ആനന്ദിന് (Viswanathan Anand) ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സെമി ഫൈനൽ പോരാട്ടത്തിൽ അമേരിക്കയുടെ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെ തോൽപ്പിച്ചതോടെ പ്രജ്ഞാനന്ദ സ്വന്തമാക്കിയിരുന്നു. ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും താരം സ്വന്തം പേരിൽ എഴുതിച്ചേർത്തിരുന്നു.

ഫൈനൽ പ്രവേശനത്തോടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡിങ് ലിറന്‍റെ എതിരാളിയെ നിശ്ചയിക്കുന്ന കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്‍റില്‍ മത്സരിക്കാനും പ്രജ്ഞാനന്ദ യോഗ്യത നേടിയിരുന്നു. കാന്‍ഡിഡേറ്റ് ചെസിന് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരം കൂടിയാണ് പ്രജ്ഞാനന്ദ.

കാൾസനെ പിടിച്ചുകെട്ടിയ ഇന്ത്യൻ കരുത്ത് : ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന ആദ്യ രണ്ട് റൗണ്ട് മത്സരങ്ങളിലും പ്രജ്ഞാനന്ദ, മാഗ്നസ് കാൾസനെ സമനിലയിൽ തളച്ചിരുന്നു. ചൊവ്വാഴ്‌ച നടന്ന ആദ്യ മത്സരം 35 നീക്കങ്ങൾക്കൊടുവിലാണ് സമനിലയിൽ അവസാനിച്ചത്. മൂന്ന് മണിക്കൂറോളമാണ് മത്സരം നീണ്ടുനിന്നത്. ഇതോടെ ഫൈനൽ പോരാട്ടം രണ്ടാം റൗണ്ടിലേക്ക് നീളുകയായിരുന്നു.

തുടർന്ന് ബുധനാഴ്‌ച നടന്ന രണ്ടാം റൗണ്ടിൽ വെള്ള കരുക്കളുമായി മാഗ്നസ് കാൾസനാണ് മത്സരം ആരംഭിച്ചത്. എന്നാൽ ഒരു മണിക്കൂറിലേറെ നീണ്ട രണ്ടാം ക്ലാസിക്കൽ ഗെയിമും സമനിലയിൽ പിരിയുകയായിരുന്നു. 30 നീക്കങ്ങൾക്കൊടുവിലാണ് പ്രജ്ഞാനന്ദയും കാൾസനും സമനിലയിൽ പിരിഞ്ഞത്.

Last Updated : Aug 24, 2023, 6:24 PM IST

ABOUT THE AUTHOR

...view details