സ്‌പെയിന്‍: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റിൽ തകർപ്പൻ ജയത്തോടെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ച് ആൻഡി മറെ. രണ്ടാം റൗണ്ടിൽ കനേഡിയൻ താരം ഡെനിസ് ഷാപോവലോവിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് മറെ പരാജയപ്പെടുത്തിയത്. സ്‌കോർ 6-1, 3-6, 6-2.
ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ മറെയെ ഞെട്ടിച്ചുകൊണ്ടാണ് ഷാപോവലോവ് രണ്ടാം ഗെയിം സ്വന്തമാക്കിയത്. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ തകർപ്പൻ ജയത്തെടെ ആൻഡി മറെ വിജയം പിടിച്ചെടുക്കുകയായിരുന്നു. നാളെ നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചാണ് മറെയുടെ എതിരാളി.