ലണ്ടന്‍ : ഖത്തര്‍ ലോകകപ്പിനായുള്ള ബെൽജിയം ടീമിൽ ഇടം നേടുന്നതിനായി സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു ചെൽസി വിടേണ്ടി വരുമെന്ന സൂചന നൽകി ദേശീയ ടീം പരിശീലകൻ റോബർട്ടോ മാർട്ടിനസ്. ഇംഗ്ലീഷ് ക്ലബ്ബില്‍ തോമസ് ട്യൂഷലിന് കീഴില്‍ താരത്തിന് മികവ് പുലര്‍ത്താനാവാത്ത സാഹചര്യത്തിലാണ് മാർട്ടിനസിന്‍റെ പ്രതികരണം.
ചെൽസിയുടെ കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒന്നിൽ പോലും ആദ്യ ഇലവനിൽ ഇടം പിടിക്കാന്‍ ലുക്കാക്കുവിനായിരുന്നില്ല.ഇതോടെ സമ്മര്‍ വിന്‍ഡോയിലൂടെ ക്ലബ്ബില്‍ നിന്നും പുറത്തെത്തി പ്രകടനമികവ് തെളിയിക്കണമെന്നാണ് ലുക്കാക്കുവിന് മാർട്ടിനസ് നല്‍കുന്ന നിര്‍ദേശം.
"100ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള, ദേശീയ ടീമിനെ നന്നായി അറിയുന്ന ലുക്കാക്കുവിനെപ്പോലുള്ള കളിക്കാരെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. സമ്മർ കഴിയുന്നതുവരെ ഞാനൊരു കളിക്കാരന്‍റെയും അവസ്ഥ വിലയിരുത്താൻ പോകുന്നില്ല. കാരണം ഇതൊരു അസാധാരണ സാഹചര്യമാണ്.