കേരളം

kerala

ETV Bharat / sports

എല്ലാം സംഭവിച്ച് പോയി; നെതർലൻഡ്‌സുമായുള്ള പോരാട്ടത്തിനിടെയുള്ള പെരുമാറ്റത്തില്‍ മനസ് തുറന്ന് ലയണല്‍ മെസി - ലൂയി വാന്‍ഗാല്‍

ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ നെതർലൻഡ്‌സുമായുള്ള മത്സരത്തിനിടെയുള്ള തന്‍റെ പെരുമാറ്റം സ്വാഭാവികമായി വന്നുപോയതാണെന്ന് അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസി.

Lionel Messi On Netherlands Clash Controversy  Lionel Messi  FIFA World Cup 2022  Qatar World Cup 2022  Louis van Gaal  ലയണല്‍ മെസി  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022  ലൂയി വാന്‍ഗാല്‍
നെതർലൻഡ്‌സുമായുള്ള പോരാട്ടത്തിനിടെയുള്ള പെരുമാറ്റത്തില്‍ മനസ് തുറന്ന് ലയണല്‍ മെസി

By

Published : Jan 31, 2023, 1:12 PM IST

പാരിസ്:ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതർലൻഡ്‌സുമായുള്ള മത്സരത്തിനിടെയുള്ള അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ പെരുമാറ്റം ഏറെ ചര്‍ച്ചയായിരുന്നു. പതിവില്ലാത്ത രീതിയില്‍ കളത്തില്‍ പെരുമാറിയ 35കാരന്‍ നെതര്‍ലന്‍ഡ്‌സിന്‍റെ ഡഗൗട്ടില്‍ നോക്കി ഗോള്‍ ആഘോഷിച്ചതും പരിശീലകന്‍ ലൂയി വാന്‍ഗാലുമായി ഏറ്റുമുട്ടിയതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ലയണല്‍ മെസി.

തന്‍റെ പ്രതികരണം മനപൂര്‍വമായിരുന്നില്ലെന്നും ആരാധകരുടെ മനസില്‍ അങ്ങനെയൊരു ചിത്രം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മെസി പറഞ്ഞു. ''മത്സരത്തിന് മുമ്പ് തന്നെ അദ്ദേഹം (ലൂയി വാന്‍ഗാല്‍) നടത്തിയ മോശം പ്രസ്‌താവനകളെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. സഹതാരങ്ങളാണ് എന്നോട് അക്കാര്യം പറഞ്ഞത്.

മത്സരത്തിനിടെയുള്ള എന്‍റെ പെരുമാറ്റം സ്വാഭാവികമായി വന്നുപോയതാണ്. വലിയ പിരിമുറുക്കത്തിന്‍റെയും അസ്വസ്ഥതയുടെയും നിമിഷങ്ങളായിരുന്നുവത്. എല്ലാം വളരെ വേഗത്തിൽ സംഭവിച്ചു.

ഒന്നും തന്നെ ആസൂത്രണം ചെയ്‌തതായിരുന്നില്ല. എന്‍റെ ആ പ്രവൃത്തി ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. അത് കളിക്കളത്തില്‍ തുടരാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.

പക്ഷെ എല്ലാം സംഭവിച്ച കാര്യങ്ങളാണ്. ആരാധകരുടെ മനസില്‍ എന്നെക്കുറിച്ച് അങ്ങനെയൊരു ചിത്രമല്ല ഞാന്‍ ആഗ്രഹിക്കുന്നത്'', ലയണല്‍ മെസി പറഞ്ഞു.

അന്തരിച്ച അർജന്‍റീനന്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്ക് ലോകകപ്പ് കൈമാറാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും മെസി കൂട്ടിച്ചേര്‍ത്തു. അതേസമയം മത്സരത്തില്‍ നെതർലൻഡ്‌സിനെ തോല്‍പ്പിച്ച് മുന്നേറിയ അര്‍ജന്‍റീന കിരീട നേട്ടത്തോടെയാണ് ഖത്തറിലെ തേരോട്ടം അവസാനിപ്പിച്ചത്.

ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ കീഴടക്കിയായിരുന്നു സംഘത്തിന്‍റെ കിരീട നേട്ടം. ഗോളടിച്ചും അടിപ്പിച്ചും അര്‍ജന്‍റീനയെ മുന്നില്‍ നിന്നും നയിച്ച പ്രകടനത്തിന് ടൂര്‍ണമെന്‍റിലെ താരമായും മെസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ALSO READ:Watch: നെയ്‌മറിന്‍റെ ഫ്രീ കിക്ക് വലയില്‍; 'അമ്പരന്ന്' കിലിയൻ എംബാപ്പെ- വീഡിയോ

ABOUT THE AUTHOR

...view details