പാരിസ്:ചാമ്പ്യന്‍സ് ലീഗിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ നേരിടാനൊരുങ്ങുന്ന ഫ്രഞ്ച് ടീം പിഎസ്‌ജിക്ക് ഇരട്ട പ്രഹരം. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയൻ എംബാപ്പെയ്‌ക്ക് പിന്നാലെ പരിക്കേറ്റ ലോകകപ്പ് ജേതാവ് ലയണല്‍ മെസിയും ബയേണിനെതിരെ കളിച്ചേക്കില്ല. ഫ്രഞ്ച് കപ്പില്‍ മാഴ്‌സെയ്‌ക്കെതിരായ മത്സരത്തിന് ശേഷം പേശീവലിവ് അലട്ടുന്ന 35കാരന് പരിക്കേറ്റതായി പിഎസ്‌ജി അറിയിച്ചു.
പ്രതിരോധ താരം സെർജിയോ റാമോസിനും അസ്വസ്ഥതകളുണ്ടെങ്കിലും കൂടുതല്‍ പരിശോധനയിലൂടെ മാത്രമേ പരിക്കിന്‍റെ വ്യാപ്‌തി വ്യക്തമാവൂവെന്നും പിഎസ്‌ജി വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം തട്ടകമായ പാർക്ക് ഡെസ് പ്രിൻസസില്‍ ഫെബ്രുവരി 14നാണ് ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്‌ജി ബയേണിനെതിരെ ഇറങ്ങുന്നത്.