കേരളം

kerala

ETV Bharat / sports

എങ്ങും മെസി തരംഗം; ടിക്കറ്റിനായി അപേക്ഷിച്ചത് 15 ലക്ഷത്തിലേറെ ആരാധകര്‍, ലോകകിരീടത്തിന് ശേഷം അർജന്‍റീനയ്ക്ക് ആദ്യ മത്സരം

ഖത്തറില്‍ ഫിഫ ലോകകപ്പ് നേടിയതിന് ശേഷം അര്‍ജന്‍റീന ആദ്യ മത്സരത്തിനിറങ്ങുന്നു. പനാമയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനാണ് ലയണല്‍ മെസിയും സംഘവും ബൂട്ടുകെട്ടുന്നത്.

Argentina Play First Match As World Champions  Lionel Messi  Argentina  Argentina vs Panama  Argentina football team  ലയണല്‍ മെസി  അര്‍ജന്‍റീന  ലയണല്‍ സ്‌കലോണി  അര്‍ജന്‍റീന vs പാനമ  അര്‍ജന്‍റീന ഫുട്‌ബോള്‍ ടീം
ലോക ചാമ്പ്യന്മാരായി അര്‍ജന്‍റീന ആദ്യ മത്സരത്തിനിറങ്ങുന്നു

By

Published : Mar 22, 2023, 11:49 AM IST

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പാണ് അര്‍ജന്‍റീന ഖത്തറില്‍ അവസാനിപ്പിച്ചത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന വീറും വാശിയും നിറഞ്ഞ ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ലയണല്‍ മെസി നയിച്ച സംഘം കിരീടം നേടിയത്. വിശ്വജേതാക്കളായതിന് ശേഷമുള്ള തങ്ങളുടെ ആദ്യ മത്സരത്തിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ അര്‍ജന്‍റീന ഇറങ്ങവെ രാജ്യത്താകെ വീണ്ടും മെസി തരംഗം ഉയരുകയാണ്.

ബ്യൂണസ് ഐറിസിലെ മൊനുമെന്‍റൽ സ്റ്റേഡിയത്തിൽ പനാമയ്‌ക്കെതിരെയാണ് ആൽബിസെലെസ്‌റ്റെകള്‍ കളിക്കാനിറങ്ങുന്നത്. മാര്‍ച്ച് 24 വെള്ളിയാഴ്‌ച പുലര്‍ച്ചെ 5.30നാണ് കളി ആരംഭിക്കുക. മത്സരത്തിന് ലഭ്യമായ 63,000 ടിക്കറ്റുകൾക്കായി 15 ലക്ഷം ആരാധകർ അപേക്ഷിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

83,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ 20,000 സീറ്റുകള്‍ ക്ഷണിതാക്കൾക്കായി നീക്കിവച്ചിരുന്നു. ബാക്കിയുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ഇവ പൂര്‍ണമായും വിറ്റുതീര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഖത്തറില്‍ ലോക കിരീടം ഉയര്‍ത്തിയതിന് പിന്നാലെ മെസിയും സംഘവും രാജ്യത്ത് തരംഗമാണ്. ഖത്തര്‍ ലോകകപ്പിന് പിന്നാലെ 35കാരനായ ലയണല്‍ മെസി അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ലോക ചാമ്പ്യൻ എന്ന നിലയിൽ അര്‍ജന്‍റീനയുടെ നീലയും വെള്ളയും ജഴ്‌സി ധരിച്ച് കളിക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. താരം വീണ്ടും അര്‍ജന്‍റൈന്‍ കുപ്പായത്തില്‍ കളിക്കാനിറങ്ങുന്നതിന്‍റെ ആവേശം ആരാധകര്‍ക്കിടയില്‍ കാണാം.

അടുത്ത ഫിഫ ലോകകപ്പില്‍ താരം അര്‍ജന്‍റീനയ്‌ക്കായി ബൂട്ടുകെട്ടുമൊയെന്നാണ് നിലവില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2026ലാണ് അടുത്ത ലോകകപ്പ് നടക്കുക. കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ടൂര്‍ണമെന്‍റിന് വേദിയൊരുക്കുന്നത്. ഖത്തറിലെ കിരീട നേട്ടത്തിന് പിന്നാലെ അടുത്ത ലോകകപ്പില്‍ മെസി കളിക്കാന്‍ ആഗ്രഹിച്ചാല്‍ താരത്തിന്‍റെ 10ാം നമ്പര്‍ ജഴ്‌സി തയ്യാറാക്കി വയ്‌ക്കുമെന്ന് അര്‍ജന്‍റൈന്‍ കോച്ച് ലയണല്‍ സ്‌കലോണി പറഞ്ഞിരുന്നു.

പാനാമയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിനിടെയും അര്‍ജന്‍റൈന്‍ കോച്ച് തന്‍റെ പ്രതീക്ഷ പങ്കുവച്ചു. "മികച്ച പ്രകടനം തുടരാന്‍ കഴിയുന്ന അവസ്ഥയില്‍ തന്നെയാണ് മെസിയുള്ളത്. അദ്ദേഹത്തിന് സുഖം തോന്നുന്നില്ലെന്ന് പറയുന്ന സമയത്ത് മാത്രമേ മറ്റ് കാര്യങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കേണ്ടതുള്ളൂ. ഈ സമയം ടീമിനൊപ്പം തുടരുന്നതില്‍ മെസി ഏറെ സന്തോഷവാനാണ്. പിന്നീട് എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം" സ്‌കലോണി പറഞ്ഞു.

അതേസമയം കഴിഞ്ഞ മാസം മെസിക്ക് നേരെ ഉയര്‍ന്ന ഭീഷണി സന്ദേശം ഏറെ ചര്‍ച്ചയായിരുന്നു. മാര്‍ച്ച് ആദ്യ വാരത്തില്‍ മെസിയുടെ ഭാര്യ അന്‍റോണെല റൊക്കുസോയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന് നേരെ വെടി ഉതിര്‍ത്ത ആക്രമികളാണ് താരത്തിന് നേരെ ഭീഷണി ഉയര്‍ത്തിയത്. "മെസി, ഞങ്ങൾ നിനക്കായി കാത്തിരിക്കുന്നു. ജാവ്കിന് നിന്നെ രക്ഷിക്കാനാവില്ല. അയാള്‍ ഒരു മയക്കുമരുന്ന് കടത്തുകാരൻ കൂടിയാണ്" എന്ന് എഴുതി വച്ചായിരുന്ന ആക്രമികള്‍ സ്ഥലം വിട്ടത്.

സംഭവം ഏറെ രാഷ്‌ട്രീയ കോലിളക്കങ്ങള്‍ തീര്‍ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ റൊസാരിയോയിലെ മേയറായ പാബ്ലോ ജാവ്കിൻ ഒടുവില്‍ പ്രതികരിച്ചത് ഇത് ഒരു യഥാർത്ഥ ഭീഷണി എന്നതിലുപരി ഒരു പബ്ലിസിറ്റി സ്റ്റണ്ടായിരുന്നുവെന്നാണ്.

ALSO READ:ഫ്രഞ്ച് പടയെ നയിക്കാൻ ഇനി കിലിയൻ എംബാപ്പെ

ABOUT THE AUTHOR

...view details