ന്യൂഡൽഹി: ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സീരീസിന്‍റെ ഭാഗമായഇന്ത്യ ഓപ്പൺ 2022 ബാഡ്‌മിന്‍റൻ ചാമ്പ്യൻഷിപ്പിലെ പുരുഷ സിംഗിൾസ് കിരീടം ഇന്ത്യയുടെ യുവ താരം ലക്ഷ്യ സെന്നിന്. 54 മിനിട്ട് നീണ്ടുനിന്ന ഫൈനലിൽ സിംഗപ്പുരിന്‍റെ ലോക ചാമ്പ്യന്‍ ലോ കീന്‍ യുവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സെൻ പരാജയപ്പെടുത്തിയത്. സ്കോർ: 24-22, 21-17.
ഇതാദ്യമായാണ് ലക്ഷ്യ സെൻ സൂപ്പർ 500 കിരീടം സ്വന്തമാക്കുന്നത്. ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെൻ ആദ്യ സെറ്റ് സ്വന്തമാക്കിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ സെൻ ആദ്യ സെറ്റ് അനായാസം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും സിംഗപ്പൂർ താരം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 22-22 എന്ന നിലയിൽ നിന്നാണ് സെൻ ഗെയിം പിടിച്ചെടുത്ത്.