കേരളം

kerala

ETV Bharat / sports

La Liga Real Madrid vs Osasuna : ജൂഡ് ബെല്ലിങ്‌ഹാം രണ്ടും, വിനീഷ്യസും ജൊസേലുവും ഒരോ ഗോളും; ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്‍റെ തേരോട്ടം - റയല്‍ മാഡ്രിഡ് ഒസാസുന മത്സരഫലം

Real Madrid vs Osasuna Match Result : ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ നാലാം ജയം. ഹോം ഗ്രൗണ്ടില്‍ നടന്ന ലീഗില്‍ തങ്ങളുടെ ഒന്‍പതാം മത്സരത്തില്‍ റയല്‍ തകര്‍ത്തത് ഒസാസുനയെ.

La Liga  Real Madrid vs Osasuna  Real Madrid vs Osasuna Match Result  La Liga Points Table  Real Madrid Goals Against Osasuna  സ്‌പാനിഷ് ലാ ലിഗ  റയല്‍ മാഡ്രിഡ് ഒസാസുന  ജൂഡ് ബെല്ലിങ്‌ഹാം  റയല്‍ മാഡ്രിഡ് ഒസാസുന മത്സരഫലം  ലാ ലിഗ പോയിന്‍റ് പട്ടിക
La Liga Real Madrid vs Osasuna

By ETV Bharat Kerala Team

Published : Oct 8, 2023, 7:22 AM IST

Updated : Oct 8, 2023, 12:10 PM IST

മാഡ്രിഡ് :സ്‌പാനിഷ് ലാ ലിഗയില്‍ (La Liga 2023-24) വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ് (Real Madrid). ലീഗിലെ ഒന്‍പതാം മത്സരത്തില്‍ ഒസാസുനയെ (Osasuna) ആണ് റയല്‍ തകര്‍ത്തത്. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് റയല്‍ ജയം പിടിച്ചത് (Real Madrid vs Osasuna Match Result).

റയലിനായി മധ്യനിര താരം ജൂഡ് ബെല്ലിങ്‌ഹാം (Jude Bellingham) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വിനീഷ്യസ് ജൂനിയറും (Vinicius Jr) ജൊസേലുവും (Joselu) ഓരോ ഗോളുകളാണ് ഒസാസുനയുടെ വലയിലെത്തിച്ചത്. ജയത്തോടെ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന റയലിന് നിലവില്‍ 9 മത്സരങ്ങളില്‍ നിന്നും 8 ജയത്തോടെ 24 പോയിന്‍റാണുള്ളത് (La Liga Points Table).

4-3-1-2 ഫോര്‍മേഷനിലായിരുന്നു റയല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി തന്‍റെ ടീമിനെ മത്സരത്തിനായി വിന്യസിച്ചത്. മറുവശത്ത് 4-3-3 ഫോര്‍മേഷനിലായിരുന്നു ഒസാസുനയുടെ വരവ്.

സാന്‍റിയാഗോ ബെര്‍ണബ്യുവില്‍ ആദ്യ വിസില്‍ മുഴങ്ങി ഒന്‍പതാം മിനിട്ടില്‍ തന്നെ ഗോള്‍ പട്ടികയില്‍ മുന്നിലെത്താന്‍ റയല്‍ മാഡ്രിഡിന് സാധിച്ചു. 20കാരനായ ജൂഡ് ബെല്ലിങ്‌ഹാമായിരുന്നു സ്‌പാനിഷ് വമ്പന്മാരുടെ ഗോള്‍ വേട്ട തുടങ്ങിവച്ചത്. തകര്‍പ്പന്‍ ബില്‍ഡപ്പ് നടത്തി ഒസാസുനയുടെ പെനാല്‍ട്ടി ബോക്‌സിലേക്ക് കടന്നുകയറിയാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്.

തുടര്‍ന്നും നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ കണ്ടെത്താന്‍ റയലിന് സാധിച്ചില്ല. രണ്ടാം പകുതിയില്‍ 54-ാം മിനിട്ടിലായിരുന്നു റയലിന്‍റെ രണ്ടാം ഗോള്‍ പിറന്നത്. ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ ബൂട്ടുകള്‍ തന്നെയാണ് ഇപ്രാവശ്യവും ശബ്‌ദിച്ചത് (Jude Bellingham Goals Against Osasuna). ലാ ലിഗ സീസണില്‍ താരത്തിന്‍റെ എട്ടാമത്തെ ഗോളായിരുന്നു ഇത്.

നിലവില്‍ ലാ ലിഗയിലെ ടോപ്‌ ഗോള്‍ സ്‌കോററും ബെല്ലിങ്‌ഹാമാണ് (Top Goal Scorer In La Liga 2023-24). 10 മിനിട്ടിന് ശേഷം 65-ാം മിനിട്ടിലായിരുന്നു അവരുടെ മൂന്നാം ഗോള്‍. ബ്രസീലിയന്‍ യുവതാരം വിനീഷ്യസ് ജൂനിയര്‍ ആണ് മത്സരത്തില്‍ റയലിന്‍റെ ലീഡ് മൂന്നാക്കി ഉയര്‍ത്തിയത് (Vinicius Jr Goal Against Osasuna). 70-ാം മിനിട്ടിലാണ് ജൊസേലു ഗോള്‍ നേടിയത്. സ്‌പാനിഷ് ലീഗില്‍ ഒക്‌ടോബര്‍ 21ന് നടക്കുന്ന മത്സരത്തില്‍ സെവിയ്യയെ ആണ് റയലിന്‍റെ എതിരാളികള്‍.

Also Read :EPL Manchester United vs Brentford : ക്ലൈമാക്‌സില്‍ 'ഹീറോ'യായി മക്ടോമിനേ, ബ്രെന്‍റ്‌ഫോര്‍ഡിനെതിരെ യുണൈറ്റഡിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവ്

Last Updated : Oct 8, 2023, 12:10 PM IST

ABOUT THE AUTHOR

...view details