കേരളം

kerala

ETV Bharat / sports

La Liga: ഗോളിലാറാടി റയല്‍, ലെവന്‍റെയെ തകർത്തത് എതിരില്ലാത്ത ആറ് ഗോളുകൾക്ക് - ലാ ലിഗ പോയിന്‍റ് ടേബിൾ

ഹാട്രിക് ഗോൾ നേടിയ വിനീഷ്യസ് ജൂനിയറാണ് റയലിന് അനായാസ ജയം സമ്മാനിച്ചത്

La Liga  Real Madrid beat Levante  Real Madrid vs Levante  La Liga Real Madrid beat Levante  Levante Relegated after Being Demolished 6-0 by Real Madrid  ലെവന്‍റെയെ തകർത്ത് റയൽ  ലാ ലിഗ  ലാ ലിഗ വാർത്തകൾ  ലാ ലിഗ പോയിന്‍റ് ടേബിൾ  റയൽ മാഡ്രിഡ്
La Liga: ലെവന്‍റെയെ തകർത്ത് റയൽ; വിജയം എതിരില്ലാത്ത ആറ് ഗോളുകൾക്ക്

By

Published : May 13, 2022, 9:31 AM IST

മാഡ്രിഡ്: ലാ ലിഗയിൽ കുഞ്ഞൻമാരായ ലെവന്‍റെയെ നിഷ്‌പ്രഭമാക്കി റയൽ മാഡ്രിഡ്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തകർപ്പൻ ജയം സ്വന്തമാക്കിയത്. ഹാട്രിക് ഗോൾ നേടിയ വിനീഷ്യസ് ജൂനിയറാണ് റയലിന് അനായാസ ജയം സമ്മാനിച്ചത്.

45, 68, 63 മിനിട്ടുകളിലാണ് വിനീഷ്യസ് ഹാട്രിക് നേട്ടം പൂർത്തിയാക്കിയത്. ആദ്യ പകുതിയിലാണ് മത്സരത്തിലെ നാല് ഗോളുകളും പിറന്നത്. 13-ാം മിനിട്ടിൽ ഫെർലാൻഡ് മെൻഡിയാണ് മത്സരത്തിലെ ആദ്യ ഗോൾ സ്വന്തമാക്കിയത്. പിന്നാലെ 19-ാം മിനിട്ടിൽ കരിം ബെൻസെമ രണ്ടാം ഗോൾ നേടി. തുടർന്ന് 34-ാം മിനിട്ടിൽ റോഡ്രിഗോയുടെ വകയായിരുന്നു മത്സരത്തിലെ മൂന്നാം ഗോൾ.

ALSO READ:തോമസ് കപ്പിൽ ചരിത്ര വിജയവുമായി പ്രണോയ്; 43 വർഷത്തിന് ശേഷം സെമിയിലെത്തി ഇന്ത്യ

വിജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് 84 പോയിന്‍റുമായി റയൽ മാഡ്രിഡ് നേരത്തെ തന്നെ കിരീടം ഉറപ്പിച്ചിരുന്നു. 36 മത്സരങ്ങളിൽ നിന്ന് 29 പോയിന്‍റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ് ലെവന്‍റെ.

ABOUT THE AUTHOR

...view details