ക്യാംപ്‌നൗ : സ്‌പാനിഷ് ലീഗിൽ അത്ലറ്റികോ ബിൽബാവോയെ തകർത്ത് ബാഴ്‌സലോണ. അത്ലറ്റിക് ക്ലബ്ബിനെതിരെ ഏകപക്ഷീയമായ നാലുഗോളിന്‍റെ ജയമാണ് നേടിയത്. ജയത്തോടെ അത്ലറ്റികോ മാഡ്രിഡിനെ മറികടന്ന് ലീഗിൽ നാലാം സ്ഥാനത്ത് തിരിച്ചെത്തി.
37-ാം മിനിറ്റിൽ കോർണറിൽ നിന്നുള്ള ഗോളിലൂടെ ഒബമയാങ് ആണ് ബാഴ്‌സലോണയെ മത്സരത്തിൽ മുന്നിൽ എത്തിച്ചത്. ബാഴ്‌സയ്ക്കായി മൂന്ന് കളികളിൽ നിന്ന് ഓബയുടെ അഞ്ചാം ഗോൾ ആയിരുന്നുവിത്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ബാഴ്‌സ മൂന്ന് ഗോളുകൾ കൂടി നേടി.
73-ാം മിനിറ്റിൽ ഫ്രാങ്കി ഡി ജോങ്ങിന്‍റെ പാസിൽ നിന്ന് പകരക്കാനായി ഇറങ്ങിയ ഡെമ്പേലയുടെ ഗോൾ എത്തിയതോടെ ബാഴ്‌സലോണ ഏതാണ്ട് ജയം ഉറപ്പിച്ചു. ആത്മവിശ്വാസത്തോടെ കളിച്ച ഡെമ്പേല ഗോൾ നേടിയ ശേഷം 2 ഗോളുകൾക്കും കൂടി വഴിയൊരുക്കി. രണ്ടാം പകുതിയുടെ അധികസമയത്ത് ലൂക് ഡി ജോങ് ഗോൾ നേടിയത് ഡെമ്പേലയുടെ ക്രോസിൽ നിന്നായിരുന്നു. തുടർന്ന് ഡെമ്പേലയുടെ പാസിൽ ഗോൾ നേടിയ മെംപിസ് ഡീപേ ബാഴ്‌സയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
ALSO READ:സഡൻ ഡെത്തിൽ ചെല്‍സിയെ വീഴ്‌ത്തി ; ലീഗ് കപ്പ് ലിവര്‍പൂളിന്
ജയത്തോടെ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്തു. അതേസമയം ലീഗിൽ എട്ടാമത് ആണ് ബിൽബാവോ.