സുഞ്ചിയോൺ: കൊറിയൻ ഓപ്പണ്‍ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്‌എസ് പ്രണോയിക്ക് ഞെട്ടിക്കുന്ന തോല്‍വി. ആദ്യ റൗണ്ട് മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ ഏറെ താഴെയുള്ള മലേഷ്യയുടെ ജൂണ്‍ വെയ് ചീമിനോടാണ് പ്രണോയ് തോറ്റത്. 41 മിനിട്ടുകള്‍ നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മലേഷ്യന്‍ താരം ജയം പിടിച്ചത്.
സ്‌കോര്‍: 21-17, 7-21.ലോക റാങ്കിങ്ങില്‍ 71-ാം നമ്പർ താരമാണ് വെയ് ചീം. എന്നാല്‍ 23ാം റാങ്കിലാണ് പ്രണോയി. ആദ്യ സെറ്റില്‍ 11-11ന് ഇരു താരങ്ങളും ഒപ്പം പിടിച്ചിരുന്നെങ്കിലും 21-17ന് മലേഷ്യന്‍ താരം സെറ്റ് ജയിച്ചു. രണ്ടാം സെറ്റില്‍ മലേഷ്യന്‍ താരത്തിന് വെല്ലുവിളിയുയര്‍ത്താന്‍ പോലും പ്രണോയിക്കായില്ല. 7-21നാണ് താരം ഈ സെറ്റ് കൈവിട്ടത്.