കേരളം

kerala

ETV Bharat / sports

'ദേഷ്യവും നിരാശയും തോന്നുന്നു'; കൊവിഡ് മുക്തനാവാത്തതില്‍ വുകൊമാനോവിച്ച് - കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്

ട്വിറ്ററിലെഴുതി കുറിപ്പിലൂടെയാണ് വുകൊമാനോവിച്ചിന്‍റെ പ്രതികരണം.

kerala blasters coach ivan vukomanovic covid positive  kerala blasters  ivan vukomanovic  കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്  ഇവാൻ വുകൊമാനോവിച്ച്
'ദേഷ്യവും നിരാശയും തോന്നുന്നു'; കൊവിഡ് മുക്തനാവാത്തതില്‍ വുകൊമാനോവിച്ച്

By

Published : Jan 26, 2022, 9:06 PM IST

പനജി: ദിവസങ്ങളായിട്ടും കൊവിഡ് നെഗറ്റീവ് ആവാത്തതിൽ നിരാശ പങ്കുവച്ച് ഐഎസ്‌എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്. ട്വിറ്ററിലെഴുതി കുറിപ്പിലൂടെയാണ് വുകൊമാനോവിച്ചിന്‍റെ പ്രതികരണം.

’13 ദിവസമായി ഐസൊലേഷനിലാണ്. ഇനിയും പുറത്തിറങ്ങാനായിട്ടില്ല. ദേഷ്യവും നിരാശയും തോന്നുന്നു. സുരക്ഷിതരും ആരോഗ്യവാന്മാരുമായിരിക്കുക.’- വുകൊമാനോവിച്ച് ട്വീറ്റ് ചെയ്തു.

അതേസമയം ടീമില്‍ നേരത്തെ കൊവിഡ് ബാധിച്ച പല താരങ്ങളും രോഗമുക്തരായി കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനത്തിനിറങ്ങിയിരുന്നു. സഹപരിശീലകന്‍ ഇഷ്‌ഫാഖ് അഹ്‌മദാണ് പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

also read: 'അവന് പക്വത വന്നിട്ടില്ല, ഇനിയും ഏകദിനത്തിൽ കളിപ്പിക്കരുത്'; യുവ ഓൾറൗണ്ടറെ വിമർശിച്ച് ഗംഭീർ

ഈ മാസം 30ന് ബെംഗളൂരുവിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത മത്സരം. നിലവിലെ പോയിന്‍റ് പട്ടികയില്‍ 11 കളികളില്‍ 20 പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സുള്ളത്. അഞ്ച് വീതം ജയവും സമനിലയും ഒരു തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.

ABOUT THE AUTHOR

...view details