കൊച്ചി:പത്ത് മത്സരങ്ങളിലെ വിലക്ക് പൂര്‍ത്തിയാക്കി 'മഞ്ഞപ്പടയുടെ ആശാന്‍' ഇവാന്‍ വുകുമനോവിച്ച് തിരിച്ചെത്തി. ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒഡിഷയ്‌ക്കെതിരെയുള്ള മത്സരത്തിലാണ് ആശാന്‍റെ മടങ്ങിവരവ്. മുഖ്യപരിശീലകനെ ആരാധകര്‍ 'പടുകൂറ്റന്‍ ടിഫോ' ഉയര്‍ത്തിയാണ് തങ്ങളുടെ തട്ടകത്തിലേക്ക് വരവേറ്റത് (Kerala Blasters Head Coach Ivan Vukomanovic Backs To ISL).
Ivan Vukomanovic Backs: വനവാസം കഴിഞ്ഞ് മടങ്ങിയെത്തി ആശാന്‍, രാജകീയ വിരുന്നൊരുക്കി ആരാധകര്‍; കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പന്തുതട്ടുന്നു - കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഡിഷ മത്സരം
Kerala Blasters Head Coach Ivan Vukomanovic Backs To ISL: മുഖ്യപരിശീലകനെ ആരാധകര്‍ 'പടുകൂറ്റന്‍ ടിഫോ' ഉയര്‍ത്തിയാണ് തങ്ങളുടെ തട്ടകത്തിലേക്ക് വരവേറ്റത്
Published : Oct 27, 2023, 8:37 PM IST
|Updated : Oct 27, 2023, 9:04 PM IST
അതേസമയം ഒഡിഷയ്‌ക്കെതിരെയുള്ള മത്സരത്തില്‍ മലയാളി ഗോള്‍കീപ്പറായ സച്ചിന്‍ സുരേഷ് തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോള്‍വല കാക്കാനെത്തിയത്. മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച്, പ്രബീര്‍ ദാസ് എന്നിവരുടെ അഭാവത്തില്‍ പ്രീതം കോട്ടാല്‍, സന്ദീപ് സിങ്, ഹോര്‍മിപാം, നവോച്ച സിങ് എന്നിവര്‍ അണിനിരക്കുന്ന സമ്പൂര്‍ണ പ്രതിരോധനിരയാണ് അണിനിരന്നത്.
മധ്യനിരയില്‍ നായകന്‍ അഡ്രിയാന്‍ ലൂണ, ഡാനിഷ് ഫാറൂഖ്, ദെയ്‌സുകെ സകായ്, വിബിന്‍ മോഹനന്‍ എന്നിവരാണ് ഇടം പിടിച്ചത്. മുന്നേറ്റനിരയില്‍ ഘാനയില്‍ നിന്നുള്ള സ്‌ട്രൈക്കറായ ക്വാമി പെപ്രയും മലയാളിയായ കെപി രാഹുലുമാണ് എത്തിയത്. അതേസമയം കെപി രാഹുല്‍ ദീര്‍ഘനാളുകള്‍ക്ക് ശേഷം ആദ്യ ഇലവനില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.