ടൂറിന്‍ : അര്‍ജന്‍റീന സൂപ്പര്‍താരം ഏയ്‌ഞ്ചല്‍ ഡി മരിയയെ സ്വന്തമാക്കി ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസ്. ഫ്രഞ്ച് ലീഗ് ജേതാക്കളായ പി എസ് ജിയില്‍ നിന്ന് ഫ്രീ ഏജന്‍റായാണ് താരം യുവന്‍റസിലെത്തുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് താരത്തിന്‍റെ കൂടുമാറ്റം പുറത്തുവിട്ടത്.
പി എസ് ജി വിട്ട ഡി മരിയയെ സ്വന്തമാക്കാനായി ബാഴ്‌സലോണയും രംഗത്ത് ഉണ്ടായിരുന്നു. അവരെ മറികടന്നാണ് യുവന്‍റസ് താരത്തെ ടീമിലെത്തിച്ചത്. 34 കാരനായ മുന്നേറ്റതാരം അടുത്ത ആഴ്‌ച യുവന്‍റസിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ യുവന്‍റസിന്‍റെ രണ്ടുവർഷത്തെ കരാർ ഡി മരിയ തഴഞ്ഞിരുന്നു. നിലവിൽ ഒരു വർഷത്തെ കരാറിലാണ് ടീമിലെത്തുന്നത്.