മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ജസ്‌പ്രീത് ബുംറ പുറത്ത്. പുറം ഭാഗത്തെ പരിക്കാണ് ബുംറയ്ക്കും ടീം ഇന്ത്യയ്ക്കും വില്ലനായത്. ബിസിസിഐ അധികൃതർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആറ് മാസം വരെ വിശ്രമം വേണമെന്നാണ് ഡോക്‌ടർമാരുടെ നിർദ്ദേശം. ഇതോടെ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യൻ ടീം കനത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ടി20 ലോകകപ്പ് ടീമില്‍ നിന്ന് സൂപ്പർതാരം ബുംറ പുറത്ത് - ജസ്‌പ്രീത് ബുറയ്ക്ക് പരിക്ക്
ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യൻ ടീം കനത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജസ്‌പ്രീത് ബുംറയുടെ പരിക്ക് ഭേദമാകാൻ ആറ് മാസം വരെ വിശ്രമം വേണമെന്നാണ് ഡോക്‌ടർമാരുടെ നിർദ്ദേശം.
പുറംഭാഗത്തെ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20യില്‍ ബുംറ കളിച്ചിരുന്നില്ല. അത് തൊട്ടുമുൻപ് നടന്ന ഓസ്ട്രേലിയയ്ക്ക് എതിരായ ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ബുംറ കളിച്ചിരുന്നില്ല. നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടയാണ് ബുംറയ്ക്ക് പരിക്ക് ഗുരുതരമായത്. ഉടന്‍ തന്നെ വൈദ്യസഹായം തേടിയെങ്കിലും ഇക്കാരണത്താല്‍ താരത്തെ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു.
2019-ലും ഇതുപോലെ പരിക്കേറ്റ ബുംറ മാസങ്ങളോളം ടീമില്‍ നിന്ന് വിട്ടുനിന്നു. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ബുംറ പഴയ ഫോം വീണ്ടെടുക്കുകയും ചെയ്തിരുന്നു. പരിക്കേറ്റതിനെ തുടർന്ന് സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായിരുന്നു.