കേരളം

kerala

ETV Bharat / sports

ടേബിള്‍ ടെന്നിസ് റാങ്കിങ് : നേട്ടം കൊയ്‌ത് ഇന്ത്യന്‍ ജോഡികള്‍ - മണിക ബത്ര-അര്‍ച്ചന കാമത്ത്

ITTF Rankings : അന്താരാഷ്ട്ര ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍റെ ( International Table Tennis Federation) പുതിയ റാങ്കിങ് പ്രകാരം ഇന്ത്യയുടെ വനിത ഡബിള്‍സ്, മിക്‌സഡ് ഡബിൾസ് ടീമുകളാണ് നേട്ടമുണ്ടാക്കിയത്

ടേബിള്‍ ടെന്നീസ് റാങ്കിങ്  ITTF Rankings  Manika Batra  Archana Kamath  G Sathiyan  International Table Tennis Federation  മണിക ബത്ര-അര്‍ച്ചന കാമത്ത്  മണിക ബത്ര-സത്തിയൻ ജ്ഞാനശേഖരൻ
ടേബിള്‍ ടെന്നീസ് റാങ്കിങ്: നേട്ടം കൊയ്‌ത് ഇന്ത്യന്‍ ജോഡികള്‍

By

Published : Dec 1, 2021, 7:32 PM IST

ന്യൂഡല്‍ഹി : അന്താരാഷ്ട്ര ടേബിള്‍ ടെന്നിസ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍റെ പുതിയ റാങ്കിങ് പ്രകാരം ഇന്ത്യയുടെ വനിത ഡബിള്‍സ്, മിക്‌സഡ് ഡബിൾസ് ടീമുകളാണ് മികവുണ്ടാക്കിയത്.

വനിത ഡബിള്‍സില്‍ മണിക ബത്ര-അര്‍ച്ചന കാമത്ത് സഖ്യം ആദ്യ പത്തിലെത്തി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഉയര്‍ച്ച. ലോക ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്തിയ പ്രകടനമാണ് മണിക-അര്‍ച്ചന സഖ്യത്തിന് തുണയായത്.

മിക്‌സഡ് ഡബിൾസ്‌ ജോഡിക്ക് മികച്ച നേട്ടം

മിക്‌സഡ് ഡബിൾസില്‍ മണിക ബത്ര-സത്തിയൻ ജ്ഞാനശേഖരൻ ജോഡി 15ാം സ്ഥാനത്തെത്തി. 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യന്‍ ജോഡി 15ാം സ്ഥാനത്തെത്തിയത്. ഇരുവരുടേയും കരിയറിലെ മികച്ച റാങ്കിങ്ങാണിത്. അടുത്തിടെ സമാപിച്ച ലോക ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്‍റെ ക്വാര്‍ട്ടറിലെത്തിയ പ്രകടനമാണ് ഇന്ത്യന്‍ ജോഡിക്ക് തുണയായത്.

also read:PV Sindhu: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ സിന്ധുവിന് മിന്നുന്ന തുടക്കം

അതേസമയം പുരുഷ സിംഗിള്‍സില്‍ 32ാം സ്ഥാനത്ത് തുടരുന്ന ശരത് കമലാണ് ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍ താരം. സത്തിയൻ ജ്ഞാനശേഖരൻ 38ാം സ്ഥാനത്തുണ്ട്. വനിതകളുടെ റാങ്കിങ്ങില്‍ മണിക ബത്ര 56ാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details