കേരളം

kerala

ETV Bharat / sports

ISL: കൊവിഡ് വ്യാപനം, മത്സരിക്കാൻ താരങ്ങളില്ല; ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം മാറ്റി - ഐഎസ്എല്ലിൽ കൊവിഡ്

കൊവിഡ് വ്യാപനം കാരണം ഐഎസ്എൽ താൽകാലികമായി നിർത്തിവെച്ചേക്കുമെന്നാണ് സൂചന

Kerala Blasters vs Mumbai City match postponed  ISL update  ISL 2021  indian super league covid  COVID-19 at isl  ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം മാറ്റിവെച്ചു  ഐഎസ്എല്ലിൽ കൊവിഡ്  ഇന്ത്യൻ സൂപ്പർ ലീഗിൽ കൊവിഡ് പിടിമുറുക്കുന്നു
ISL: കൊവിഡ് വ്യാപനം, മത്സരിക്കാൻ താരങ്ങളില്ല; ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം മാറ്റിവെച്ചു

By

Published : Jan 16, 2022, 6:57 PM IST

തിലക് മൈതാൻ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം മാറ്റവെച്ചു. ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെ കൊവഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് മത്സരം മാറ്റിവെയ്‌ക്കാൻ ഐ.എസ്.എൽ അധികൃതർ തീരുമാനിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇന്നത്തെ മത്സരത്തിൽ ഗ്രൗണ്ടിലിറങ്ങാൻ താരങ്ങളെ തികയില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മത്സരം മാറ്റിവെയ്‌ക്കുകയാണെന്ന് അറിയിപ്പ് ഉണ്ടായത്. മെഡിക്കൽ ടീമുമായി ചർച്ച നടത്തിയശേഷമാണ് അധികൃതർ തീരുമാനമെടുത്തത്.

കൊവിഡ് പടന്ന് പിടിച്ചതോടെ കടുത്ത ബയോബബിളിലാണ് താരങ്ങളെല്ലാം. താരങ്ങൾക്കും താമസിക്കുന്ന ഹോട്ടൽ സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി റൂമിന് പുറത്ത് ഇറങ്ങിയിട്ടില്ല. മൂന്ന് ദിവസത്തോളമായി പല ടീമുകളും പരിശീലനത്തിന് പോലും ഇറങ്ങുന്നില്ല.

ALSO READ:ഫുട്ബോളിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല ; എല്ലാവർക്കും ആശങ്കയുണ്ട് : ഇവാൻ വുകോമാനോവിച്ച്

അതേസമയം കൊവിഡ് വ്യാപനം കാരണം ഐഎസ്എൽ താൽകാലികമായി നിർത്തിവെച്ചേക്കുമെന്നാണ് സൂചന. ലീഗിലെ ഏറെക്കുറെ എല്ലാ ടീമുകളിലും കൊവിഡ് വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. എഫ്.സി ഗോവയിലെ ഒൻപത് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ടീമിന്‍റെ നായകൻ തന്നെ വ്യക്‌തമാക്കിയിരുന്നു.

നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 19 പോയിന്‍റുമായി ജംഷദ്‌പൂർ പട്ടികയിൽ രണ്ടാം സ്ഥാനത്തും 17 പോയിന്‍റുമായി ഹൈദരാബാദ് എഫ്‌സി പട്ടികയിൽ മൂന്നാം സ്ഥാനത്തും തുടരുന്നു.

ABOUT THE AUTHOR

...view details