കേരളം

kerala

ISL | പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും, എതിരാളി ചെന്നൈയിൻ

ഹൈദരാബാദ് എഫ്‌സിയോട് പൊരുതി തോറ്റ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ ചെന്നൈയിനെതിരെ ജയം അനിവാര്യമാണ്

By

Published : Feb 26, 2022, 12:20 PM IST

Published : Feb 26, 2022, 12:20 PM IST

isl match today  Kerala Blasters vs Chennayin FC  isl 2022  കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സിയെ നേരിടും  play off chance for blasters  പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ ബ്ലാസ്റ്റേഴ്‌സ്
പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും, എതിരാളി ചെന്നൈയിൻ

പനജി :ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. പോയിന്‍റ് ടേബിളിൽ 8-ാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്‌സിയാണ് എതിരാളികൾ. ഗോവയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം.

കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയോട് പൊരുതി വീണ ബ്ലാസ്റ്റേഴ്‌സിന്‍റെ സെമി സാധ്യത പ്രതിസന്ധിയിലാണ്. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യംവയ്ക്കില്ല. ഇനി ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലും ജയം നേടിയാൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് കളിക്കാം.

ALSO READ: ISL:പ്ലേ ഓഫിലേക്കടുത്ത് ജംഷദ്‌പൂർ; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ തകർപ്പൻ ജയം

അവസാന രണ്ട് കളികളില്‍ ജയിക്കാന്‍ ടീമിനായിട്ടില്ല. പരിക്കുമാറിയ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഹോര്‍മിപാം ടീമിലേക്ക് തിരിച്ചെത്തും. സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തുന്ന പെരേര ഡയസും മുന്നേറ്റനിരയിലുണ്ടാകും. താരത്തിനെതിരെ കൂടുതല്‍ അച്ചടക്കനടപടി വേണ്ടെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി തീരുമാനിച്ചു.

17 കളിയിലായി 27 പോയന്‍റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. ചെന്നൈയിന്‍റെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിച്ചിട്ടുണ്ട്. 18 കളികളിലായി 20 പോയിന്‍റോടെ ടീം എട്ടാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details