മഡ്‌ഗാവ്:ഇത്തവണ ഐഎസ്എല്‍ കിരീടത്തിന് പുതിയ അവകാശികൾ. ഇന്ന് നടന്ന രണ്ടാം പാദ സെമി ഫൈനലും അവസാനിച്ചതോടെ ഞായറാഴ്‌ച നടക്കുന്ന ഐഎസ്‌എല്‍ ഫൈനല്‍ പോരാളികളെ തീരുമാനിച്ചു. കലാശപ്പോരില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികൾ ഹൈദരാബാദ് എഫ്‌സിയാകും. രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചെങ്കിലും അത്‌ലറ്റിക്കോ മോഹൻ ബഗാന് കലാശപ്പോരിന് യോഗ്യത നേടാനായില്ല.
രണ്ട് പാദ മത്സരങ്ങളിലുമായി ഹൈദരാബാദ് എഫ്‌സി രണ്ടിന് എതിരെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയതോടെയാണ് മോഹൻബഗാന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ഇതോടെ ഐഎസ്‌എല്‍ കിരീടത്തിന് പുതിയ അവകാശികളാകുമെന്നുറപ്പായി. കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് തവണ ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടിയിട്ടില്ല. ഹൈദരാബാദ് എഫ്‌സി നേരത്തെ പ്ലേ ഓഫിലെത്തിയിട്ടുണ്ടെങ്കിലും ആദ്യ ഫൈനലിലാകും ഞായറാഴ്‌ച ഇറങ്ങുക.
ജയിച്ചെങ്കിലും ബഗാന് മടങ്ങാം