കേരളം

kerala

ETV Bharat / sports

ISL: തോറ്റ് തോറ്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; ചെന്നൈയിൻ എഫ്‌സിക്ക് തകർപ്പൻ ജയം - ചെന്നൈയിൻ എഫ്.സിക്ക് വിജയം

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈയിനിന്‍റെ വിജയം

ISL 2021-22  CHENNAIYIN FC BEAT NORTH EAST UNITED FC  CHENNAIYIN FC WON  ISL UPDATE  ഇന്ത്യൻ സൂപ്പർ ലീഗ്  നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് ചെന്നൈയിൻ എഫ്‌സി  ചെന്നൈയിൻ എഫ്.സിക്ക് വിജയം  ഐഎസ്എൽ അപ്‌ഡേറ്റ്
ISL: തോറ്റ് തോറ്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; ചെന്നൈയിൻ എഫ്‌സിക്ക് തകർപ്പൻ ജയം

By

Published : Jan 22, 2022, 10:01 PM IST

മഡ്‌ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കരുത്തരായ ചെന്നൈയിൻ എഫ്.സിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈയിൻ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈയിൻ 18 പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്കുയർന്നു.

മത്സരത്തിന്‍റെ 35-ാം മിനിട്ടിൽ ലാൽഡൻമാവിയ റാൾട്ടെയിലൂടെ ചെന്നൈയിനെ ഞെട്ടിച്ചുകൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ആദ്യ ഗോൾ നേടിയത്. ഇതോടെ മറുപടി ഗോളിനായി ചെന്നൈയിൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും നോർത്ത് ഈസ്റ്റിന്‍റെ പ്രതിരോധത്തെ തകർക്കാനായില്ല.

എന്നാൽ രണ്ടാം പകുതിയിൽ ചെന്നൈയിൻ തിരിച്ചടിച്ചു. 52-ാം മിനിട്ടിൽ ഏരിയൽ ബോറിസിയക്കിലൂടെ ചെന്നൈയിൽ മറുപടി ഗോൾ നേടി. ഇതോടെ മത്സരം 1-1ന് സമനിലയിലായി. തൊട്ടുപിന്നാലെ നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയിൻ രണ്ടാം ഗോളും നേടി. വ്ലാഡിമർ കൊമാനാണ് ഗോൾ നേടിയത്.

ALSO READ:PREMIER LEAGUE: എവർടണെ തകർത്ത് ആസ്റ്റണ്‍ വില്ല, ജയം എതിരില്ലാത്ത ഒരു ഗോളിന്

അതേസമയം ടൂർണമെന്‍റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ എട്ടാം തോൽവിയാണിത്. 13 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമുള്ള നോർത്ത് ഈസ്റ്റ് ഒൻപത് പോയിന്‍റുമായി അവസാന സ്ഥാനത്താണ്.

ABOUT THE AUTHOR

...view details