പനാജി: ഐഎസ്‌എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ എടികെ മോഹന്‍ ബാഗാനെതിരെ ബെംഗളൂരു എഫ്‌സിക്ക് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എടികെ ബെംഗളൂരുവിനെ കീഴടക്കിയത്. എടികെയ്‌ക്കായി ലിസ്റ്റണ്‍ കൊളാസോ, മന്‍വീര്‍ സിങ് എന്നിവരാണ് ലക്ഷ്യം കണ്ടത്.
ഐഎസ്‌എല്‍: എടികെയോട് തോറ്റു; ബെംഗളൂരുവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു - എടികെ മോഹന്‍ ബാഗാന്‍
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എടികെ ബെംഗളൂരുവിനെ കീഴടക്കിയത്.
തോല്‍വിയോടെ ബെംഗളൂരുവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചപ്പോള്‍, എടികെ പ്രതീക്ഷകള്‍ സജീവമാക്കി. മത്സരത്തിന്‍റെ ആദ്യ പകുതിയുടെ അധിക സമയത്ത് ഫ്രീകിക്കിലൂടെ ലിസ്റ്റണ്‍ കൊളാസോയാണ് എടികെയ്‌ക്കായി ആദ്യം ലക്ഷ്യം കണ്ടത്. തുടര്‍ന്ന് 85ാം മിനിട്ടിലാണ് മന്‍വീര്‍ സിങ്ങിന്‍റെ ഗോള്‍ നേട്ടം.
ജയത്തോടെ 18 മത്സരങ്ങളില്‍ 34 പോയിന്‍റുള്ള എടികെ മൂന്നാമത് തുടരുകയാണ്. 19 മത്സരങ്ങളില്‍ 26 പോയിന്‍റുള്ള ബെംഗളൂരു ആറാം സ്‌ഥാനത്താണ്. ബാക്കിയുള്ള ഒരു മത്സരം ജയിച്ചാലും അവസാന നാലിലെത്താന്‍ ബെംഗളൂരുവിനാവില്ല. അതേസമയം മറ്റ് അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ എടികെ പ്ലേ ഓഫിലെത്തും.