കേരളം

kerala

ദേശീയ വോളിബോള്‍ ടൂര്‍ണമെന്‍റ്; കപ്പടിച്ച് വ്യോമസേന

ദേശീയ തലത്തില്‍ ഒമ്പത് ടീമുകളാണ് മധ്യപ്രദേശിലെ അമല പൊലീസ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്

By

Published : Feb 27, 2021, 8:27 PM IST

Published : Feb 27, 2021, 8:27 PM IST

volleyball tournament news  tournament win news  ടൂര്‍ണമെന്‍റില്‍ ജയം വാര്‍ത്ത  വോളിബോള്‍ ടൂര്‍ണമെന്‍റ് വാര്‍ത്ത
വോളിബോള്‍

ഭോപ്പാല്‍: ദേശീയ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ വ്യോമസേനാ ടീമിന് ജയം. കലാശപ്പോരില്‍ സിക്കന്ദരാബാദിനെ 3-2ന് പരാജയപ്പെടുത്തിയാണ് കെകെ മനുവിന്‍റെ നേതൃത്വത്തിലുള്ള സംഘം കപ്പടിച്ചത്. ലീഗ് തലത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് വ്യോമസേന ടീം ഫൈനല്‍ യോഗ്യത സ്വന്തമാക്കിയത്.

ദേശീയ തലത്തില്‍ ഒമ്പത് ടീമുകളാണ് മധ്യപ്രദേശിലെ അമല പൊലീസ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ്‌ ഇന്ത്യ പഞ്ചാബ്, എയര്‍ ഫോഴ്‌സ് ന്യൂഡല്‍ഹി, വെസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേയുടെ ജബല്‍പുര്‍, ബെടുല്‍, പുനെ, സിക്കന്ദരാബാദ് ടീമുകളെ രണ്ടായി വിഭജിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്.

ABOUT THE AUTHOR

...view details