കേരളം

kerala

By

Published : Aug 30, 2020, 9:20 PM IST

ETV Bharat / sports

ഓണ്‍ലൈന്‍ ചെസ്‌ ഒളിമ്പ്യാഡില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം

ഫൈനലിന്‍റെ രണ്ടാം റൗണ്ട് തടസപ്പെട്ടതോടെ ഇന്ത്യയെയും റഷ്യയെയും വിജയികളായി ഫിഡെ പ്രഖ്യാപിച്ചു.

ചെസ് ഒളിമ്പ്യാട് വാര്‍ത്ത നിഹാല്‍ സറിന്‍ വാര്‍ത്ത വിശ്വനാഥന്‍ ആനന്ദ് വാര്‍ത്ത chess olympiad news nihal sarin news viswanathan anand news
ചെസ്‌ ഒളിമ്പ്യാട്

ഹൈദരാബാദ്: പ്രഥമ ഓണ്‍ലൈന്‍ ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയും റഷ്യയും വിജയികള്‍. കലാശപ്പോരിനിടെ മത്സരം തടസപ്പെട്ടതോടെ ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ഫിഡെ ചെയര്‍മാനാണ് ഇതുസംബധിച്ച തീരുമാനം എടുത്തത്. ഇതു സംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണം അധികൃതരുടെ ഭാഗത്ത് നിന്നും വരാനിരിക്കുന്നതേയുള്ളൂ.

കലാശപ്പോരിന്‍റെ രണ്ടാം റൗണ്ടില്‍ നിഹാല്‍ സരിനും ദിവ്യാ ദേശ്‌മുഖും മത്സരിക്കുമ്പോഴായിരുന്നു ഓണ്‍ലൈന്‍ ബന്ധം വിച്ഛേദിക്കപെട്ടത്. ഇരുവരെയും കൂടാതെ ഇന്ത്യക്ക് വേണ്ടി മുന്‍ ലോക ചാമ്പ്യന്‍ വിശ്വാനാഥന്‍ ആനന്ദ്, കൊനേരു ഹംപി എന്നിവരും മത്സരിച്ചു.

കുടുതല്‍ വായനക്ക്: ഇന്ത്യ ഓണ്‍ലൈന്‍ ചെസ് ഒളിമ്പ്യാഡ് ഫൈനലില്‍

ആദ്യമായാണ് ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യ സ്വര്‍ണം സ്വന്തമാക്കുന്നത്. കൊവിഡ് 19 കാരണമാണ് ഇത്തണ ഒളിമ്പ്യാഡ് ഓണ്‍ലൈനായി നടത്താന്‍ നിശ്ചയിച്ചത്.

ABOUT THE AUTHOR

...view details