ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസ് (Asian Games 2023) ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് വീണ്ടും സ്വര്‍ണം. പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം വെടിവച്ചിട്ടത്. സൊരാവര്‍ സിങ് ( Zoravar Singh Sandhu), കിയാനന്‍ ചെനായ് (Kynan Chenai) പൃഥ്വിരാജ് ടൊണ്‍ഡയ്‌മാന്‍ (Prithviraj Tondaiman) എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. (Prithviraj Tondaiman, Kynan Chenai and Zoravar Singh Sandhu trio win gold in Trap men's team event at Asian Games 2023).
കുവൈത്ത് വെള്ളി നേടിയപ്പോള്‍ ചൈനയാണ് വെങ്കലം സ്വന്തമാക്കിയത്. ആകെ 361 പോയിന്‍റുമായാണ് ഇന്ത്യന്‍ താരങ്ങളുടെ സ്വര്‍ണ നേട്ടം. പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തില്‍ ഏഷ്യന്‍ ഗെയിംസ് റെക്കോഡ് കൂടിയാണിത്. കുവൈത്ത് താരങ്ങള്‍ 352 പോയിന്‍റും ചൈനീസ് താരങ്ങള്‍ 346 പോയിന്‍റുമാണ് നേടിയത് (India Win Gold in Trap Men's Team Event).
അഞ്ച് റൗണ്ടുകളിലായി കിയാനന്‍ ചെനായ് 122 പോയിന്‍റാണ് നേടിയത്. സൊരാവര്‍ സിങ് 120 പോയിന്‍റും പൃഥ്വിരാജ് ടൊണ്‍ഡയ്മാന്‍ 119 പോയിന്‍റുമാണ് നേടിയത്. ഇതോടെ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 11-ലേക്ക് എത്തി. ഇന്ത്യ നേടിയ 11 സ്വര്‍ണങ്ങളില്‍ 7 എണ്ണവും ഷൂട്ടിങ് ഇനങ്ങളില്‍ നിന്നാണ്.
അതേസമയം നേരത്തെ വനിത വിഭാഗം ട്രാപ് ഷൂട്ടിങ്ങ് ടീം ഇനത്തില്‍ ഇന്ത്യയ്‌ക്ക് വെള്ളി ലഭിച്ചിരുന്നു. മനീഷ കീര്‍ (Manisha Keer,), പ്രീതി രജാക് (Preeti Rajak), രാജേശ്വരി കുമാരി (Rajeshwari Kumari ) എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 337 പോയിന്‍റാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞത് (The trio of Rajeshwari Kumari, Manisha Keer and Preeti Rajak finished second In shooting women's trap team event ).