കേരളം

kerala

തോമസ് കപ്പ് : ഇന്ത്യയ്ക്ക് ചരിത്ര ഫൈനല്‍

By

Published : May 14, 2022, 8:04 AM IST

73 വയസ് പ്രായമുള്ള തോമസ് കപ്പ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്ക് ഇതേവരെ മെഡല്‍ നേടാനായിട്ടില്ല

Thomas Cup  India enter maiden Thomas Cup final  India beat Denmark in Thomas Cup  തോമസ് കപ്പ്  തോമസ് കപ്പ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യ ഫൈനലില്‍  എച്ച് എസ്‌ പ്രണോയ്  കിഡംബി ശ്രീകാന്ത്  ലക്ഷ്യ സെന്‍  BWF Thomas Cup 2022  Chirag Shetty and Satwiksairaj Rankireddy  Srikanth Kidambi  HS Prannoy
തോമസ് കപ്പ്: ഇന്ത്യയ്ക്ക് ചരിത്ര ഫൈനല്‍, നിര്‍ണായകമായി പ്രണോയ്

ബാങ്കോക്ക് : തോമസ് കപ്പ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ഫൈനലില്‍. സെമിയില്‍ ഡെന്‍മാര്‍ക്കിനെ 3-2ന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. സിംഗിള്‍വിഭാഗത്തില്‍ കിഡംബി ശ്രീകാന്ത്, മലയാളി താരം എച്ച്.എസ് പ്രണോയ് എന്നിവരും, ഡബിള്‍സില്‍ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യവും ജയിച്ചതോടെയാണ് ടീം ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ മുന്നേറ്റം.

73 വയസ് പ്രായമുള്ള ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്ക് ഇതേവരെ മെഡല്‍ നേടാനായിട്ടില്ല. ഞായറാഴ്ച (മെയ് 15) നടക്കുന്ന ഫൈനലില്‍ ഇന്ത്യോനേഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍. നേരത്തെ അഞ്ച് തവണ ചാമ്പ്യന്‍മാരായ മലേഷ്യയെ തകര്‍ത്തായിരുന്നു 1979നുശേഷം ആദ്യമായി ഇന്ത്യ സെമിയിലെത്തിയത്.

തുടക്കം ഞെട്ടല്‍ :സെമിയിലെ ആദ്യ സിംഗിള്‍സ് മത്സരത്തില്‍ തന്നെ തോല്‍വിയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാവായ ലക്ഷ്യ സെന്‍ ഡെന്‍മാര്‍ക്കിന്‍റെ ലീ സി ജിയയോടാണ് തോല്‍വി വഴങ്ങിയത് (സ്കോര്‍: 23-21, 21-9). ഇതിന് മുന്നേയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ലീ സി ജിയ ലക്ഷ്യയെ തോല്‍പ്പിച്ചിട്ടില്ല.

ഒപ്പമെത്തിച്ച് സായ്‌രാജും ചിരാഗും :തുര്‍ന്നുനടന്ന ഡബിള്‍സ് പോരാട്ടത്തില്‍ ജയിച്ച സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യയെ 1-1ന് ഒപ്പമെത്തിച്ചു. കിം ആസ്ട്രപ് - മാത്തിയാസ് ക്രിസ്റ്റ്യന്‍സന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത് (സ്കോര്‍: 21-18, 21-23, 22-20).

മുന്നിലെത്തിച്ച് ശ്രീകാന്ത് : മൂന്നാം മത്സരത്തില്‍ ജയിച്ച കിഡംബി ശ്രീകാന്ത് ഇന്ത്യയ്ക്ക് 2-1ന് ലീഡ് നല്‍കി. ഡെന്‍മാര്‍ക്ക് താരം ആന്‍ഡ്രേസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ശ്രീകാന്ത് കീഴടക്കിയത് (സ്കോര്‍: 21-18, 12-21, 21-15).

ഒപ്പം പിടിച്ച് ഡെന്മാര്‍ക്ക് :എന്നാല്‍ ഇന്ത്യയുടെ കൃഷ്ണപ്രസാദ്-പഞ്ചാല വിഷ്ണുവര്‍ധന്‍ സഖ്യത്തെ തോല്‍പ്പിച്ച് 2-2ന് ഡെന്മാര്‍ക്ക് ഒപ്പം പിടിച്ചു. അന്‍ഡേഴ്‌സ് സ്‌കാറുപ് - ഫെഡറിക് സൊഗാര്‍ഡ് സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങിയത് (സ്കോര്‍: 21-19, 21-17).

നിര്‍ണായകമായി പ്രണോയ്‌ :ഇതോടെ നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ എച്ച്.എസ് പ്രണോയ് ജയം പിടിച്ചതോടെയാണ് ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലാദ്യമായി ഇന്ത്യ ഫൈനലുറപ്പിച്ചത്. റാസ്മസ് ഗെംകെയെയാണ് പ്രണോയ്‌ തോല്‍പ്പിച്ചത് (സ്കോര്‍: 13-21, 21-9, 21-12).

അതേസമയം വനിതകള്‍ക്കുള്ള യൂബര്‍ കപ്പില്‍ പിവി സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പുറത്തായിരുന്നു. 2014ലും 2016ലും യൂബര്‍ കപ്പില്‍ വെങ്കലം നേടാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ABOUT THE AUTHOR

...view details