കേരളം

kerala

ETV Bharat / sports

'അതൊരു ബഹുമതിയാകും'; ഇന്ത്യന്‍ ടീമിന്‍റെ നായകനാവാന്‍ തയ്യാറെന്ന് ബുംറ

''ഉത്തരവാദിത്വം ഏറ്റെടുക്കുകയും കളിക്കാരോട് സംസാരിക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നത് എല്ലായ്‌പ്പോഴും തന്‍റെ സമീപനമാണ്'' ബുംറ നിലപാട് വ്യക്തമാക്കി.

By

Published : Jan 17, 2022, 7:11 PM IST

Jasprit Bumrah on national team captaincy  Jasprit Bumrah  virat kohli  ഇന്ത്യന്‍ ടീമിന്‍റെ നായകനാവാന്‍ തയ്യാറെന്ന് ബുംറ  ജസ്പ്രീത് ബുംറ  ഇന്ത്യ-ദക്ഷിണാഫ്രിക്ക
അതൊരു ബഹുമതിയാകും; ഇന്ത്യന്‍ ടീമിന്‍റെ നായകനാവാന്‍ തയ്യാറെന്ന് ബുംറ

കേപ്‌ടൗണ്‍: അവസരം ലഭിച്ചാല്‍ ഇന്ത്യന്‍ ടീമിനെ നയക്കാന്‍ തയ്യാറാണെന്ന് പേസ് ബൗളർ ജസ്പ്രീത് ബുംറ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ വാര്‍ത്ത ഏജന്‍സിയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.

"അവസരം ലഭിച്ചാൽ, അതൊരു ബഹുമതിയാകും, ഒരു കളിക്കാരനും അത് വേണ്ടെന്ന് പറയുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാനും വ്യത്യസ്തനല്ല. അത് ഏത് ഗ്രൂപ്പിന്‍റെ നേതൃത്വമായാലും. എന്‍റെ കഴിവിന്‍റെ പരമാവധി നല്‍കാനാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത് " ബുംറ പറഞ്ഞു.

ഉത്തരവാദിത്വം ഏറ്റെടുക്കുകയും കളിക്കാരോട് സംസാരിക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നത് എല്ലായ്‌പ്പോഴും തന്‍റെ സമീപനമാണെന്നും ബുംറ കൂട്ടിച്ചേര്‍ത്തു

പ്രോട്ടീസിനെതിരായ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ ഉപനായകന്‍ കൂടിയാണ് ബുംറ. ഏകദിന ക്യാപ്റ്റനായ രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഉപനായകനായിരുന്ന കെഎല്‍ രാഹുല്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് സെലക്‌ടര്‍മാര്‍ ബുംറയെ നിയമിച്ചത്.

also read: കെഎൽ രാഹുലിനെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന് ബിസിസിഐ മുൻ സെക്രട്ടറി

വിരാട് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് ബുംറയുടെ പ്രതികരണം. കോലിയുടെ പകരക്കാരരെ ബിസിസിഐ ഇതേവരെ പ്രഖ്യാപിച്ചിട്ടുമില്ല. ടെസ്റ്റ് നായക സ്ഥാനം ഉപേക്ഷിക്കാനുള്ള കോലിയുടെ തീരുമാനത്തെ ടീം ബഹുമാനിക്കുന്നുന്നതായും താരം വ്യക്തമാക്കി.

ABOUT THE AUTHOR

...view details