കൊല്‍ക്കത്ത : ഐ ലീഗ് കിരീടത്തിലേക്ക് കുതിപ്പ് തുടര്‍ന്ന് ഗോകുലം കേരള എഫ്‌സി. നൈഹാത്തി സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ നെരോകയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഗോകുലം തകര്‍ത്തത്. താഹില്‍ സമാന്‍റെ ഇരട്ട ഗോളുകളാണ് ഗോകുലത്തിന് വിജയം അനായാസമാക്കിയത്.
ജോര്‍ഡാന്‍ ഫ്ലച്ചര്‍, ശ്രീക്കുട്ടന്‍ വിഎസ് എന്നിവരും ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ 14ാം മിനിട്ടില്‍ തന്നെ സമാനിലൂടെ മുന്നിലെത്താന്‍ ഗോകുലത്തിനായി. ഒരു ഗോള്‍ ലീഡിന് ആദ്യ പകുതി അവസാനിപ്പിച്ച ഗോകുലം 48ാം മിനിട്ടില്‍ സമാനിലൂടെ തന്നെ ലീഡുയര്‍ത്തി. തുടര്‍ന്ന് 52ാം മിനിട്ടില്‍ ജോര്‍ഡാന്‍ ഫ്ലച്ചറും, 93ാം മിനിട്ടല്‍ ശ്രീക്കുട്ടന്‍ വിഎസും വലകുലുക്കി.