ഹെെദരാബാദ്: സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരമാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫന്‍ പഠാന്‍. പല പൊതുവിഷയങ്ങളിലും ഇര്‍ഫാന്‍ തന്‍റെ അഭിപ്രായം തുറന്നു ഇതുവഴി പറയുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഭാര്യ സഫയുടെ മുഖം മറച്ച രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുടുംബ ചിത്രത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
ഇര്‍ഫാന്‍റെ മകന്‍ ഇമ്രാന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തിലാണ് സഫയുടെ മുഖം ബ്ലര്‍ ചെയ്തിരുന്നത്. ഇതോടെ ഭാര്യയുടെ മുഖം പുറത്തുകാണിക്കാന്‍ ഇര്‍ഫാന്‍ സമ്മതിക്കുന്നില്ലെന്നും, സ്ത്രീകളുടെ അവകാശങ്ങളെക്കൂടെ താരം ബഹുമാനിക്കേണ്ടതുണ്ട് എന്ന തരത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നു. ചിലരാവട്ടെ വിദ്വേഷം ജനിപ്പിക്കുന്ന രീതിയിലായിരുന്നു പ്രസ്തുത വിഷയത്തില്‍ പ്രചാരണം നടത്തിയത്.