ന്യൂഡൽഹി: ലോക്ക്‌ഡൗണില്‍ തെരുവില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന പൊലീസുകാരെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിംഗ്. യുവരാജിന്‍റെ ട്വിറ്ററില്‍ പൊലീസുകാര്‍ തെരുവിലുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പൊലീസുകാരുടെ മാനവികത കാണുന്നത് ഹൃദയംഗമമാണ്. ഈ ദുഷ്കരമായ സമയങ്ങളില്‍ അവര്‍ ദയയോടെ ഭക്ഷണം നല്‍കുന്നത് വളരെ ബഹുമാനം അര്‍ഹിക്കുന്നതാണ്. വീട്ടില്‍ സുരക്ഷിതരായി കഴിയുക എന്ന സന്ദേശവും അദ്ദേഹം ട്വിറ്ററിലൂടെ പങ്ക് വെച്ചു.
പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന പൊലീസുകാരെ അഭിനന്ദിച്ച് യുവരാജ് സിംഗ്
പൊലീസുകാര്‍ ഭക്ഷണം നല്‍കുന്ന വീഡിയോയും താരം ട്വറ്ററില്‍ പോസ്റ്റ് ചെയ്തു
കൊവിഡ് 19 രോഗം പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്ന് വീടനകത്ത് കഴിയുന്ന സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പാചക പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത് കൂടിയിട്ടുണ്ടെന്ന് ടെന്നീസ് താരം സാനിയ മിര്‍സ വിമര്‍ശം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് അനാവശ്യമാണെന്നും സാനിയ പറഞ്ഞു. ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ ഈ രാജ്യത്ത് ഉണ്ട്. ലോകത്തിന്‍റെ പല ഭാഗത്തും പട്ടിണി കിടക്കുന്നവരുണ്ട്. ഒരു ദിവസത്തെ ഭക്ഷണം ലഭിക്കാന്‍ പാടുപെടുന്നവരാണ് അധികവുമെന്ന് സാനിയ ഓര്‍മിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ, ബാഡ്‌മിന്‍റണ്‍ ലോക ചാമ്പ്യൻ പി.വി. സിന്ധു എന്നിവരടക്കം 49 കായിക താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. ലോകത്തുള്ള എല്ലാ ജനങ്ങളേയും ബോധവല്‍ക്കരിക്കണമെന്നും അവരോട് ആവശ്യപ്പെട്ടു.