കൊൽക്കത്ത:ഐ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സി. റൗണ്ട്ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഐ ലീഗിൽ മുൻ വർഷം മുതലുള്ള കണക്കനുസരിച്ച് ലീഗിൽ തോൽവിയറിയാതെ തുടർച്ചയായ 17 മത്സരമെന്ന റെക്കോഡും സ്വന്തമാക്കി ഗോകുലം.
13-ാം മിനിറ്റില്‍ അമിനൊ ബൗബയാണ് ഗോകുലത്തിന്‍റെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 48-ാം മിനിറ്റില്‍ ബൗബ തന്നെ വഴങ്ങിയ സെല്‍ഫ് ഗോളില്‍ പഞ്ചാബ് ടീം സമനില പിടിച്ചു. 63-ാം മിനിറ്റില്‍ ലൂക്ക മജ്‌സെനിലൂടെ ഗോകുലം വീണ്ടും ലീഡെടുത്തു. പിന്നാലെ 78-ാം മിനുട്ടിൽ പഞ്ചാബിന്‍റെ പ്രതിരോധതാരം ജോസഫ് ചാൾസിന്‍റെ സെൽഫ് ഗോൾ കൂടി വന്നതോടെ പട്ടിക പൂർത്തിയായി.