മെക്സിക്കോ സിറ്റി: മെക്സിക്കന്‍ ഫുട്ബോളിനെ പിടിച്ചുലച്ച് നീലച്ചിത്ര നടിയുടെ വെളിപ്പെടുത്തല്‍. മെക്സിക്കോയിലെ ലിഗ എംഎക്സ് ഫുട്ബോള്‍ ടൂർണമെന്റിലെ കളിക്കാര്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട് പോൺ സ്റ്റാറായ ഗിസെൽ മോണ്ടസാണ് രംഗത്ത് എത്തിയത്. ലിഗ എംഎക്സിലെ നാല് താരങ്ങളുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഗിസെൽ മോണ്ടസിന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
കളിക്കാരുടെ പേരുപറയാന്‍ ഗിസെൽ മോണ്ടസ് തയ്യാറായില്ലെങ്കിലും അവരുടെ ക്ലബുകള്‍ നടി വെളിപ്പെടുത്തിയിട്ടുണ്ട്. മെക്സിക്കൻ ക്ലബുകളായ അറ്റ്ലസ്, ചിവാസ്, ടൈഗ്രെസ് ക്ലബുകളിലെ താരങ്ങളുമായാണ് താന്‍ ബന്ധപ്പെട്ടതെന്നാണ് ഗിസെൽ മോണ്ടസിന്റെ അവകാശവാദം. "അവരില്‍ ഒരാള്‍ അറ്റ്ലസിൽ നിന്നാണ്. രണ്ട് പേര് ചിവാസില് നിന്നും മറ്റൊരാള്‍ ടൈഗ്രെസില് നിന്നുമുള്ളതാണ്", ഒരു പോഡ്കാസ്റ്റ് ഷോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.
അവതാരകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ടൈഗ്രെസ് താരത്തെക്കുറിച്ച് കൂടുതല്‍ സൂചനകളും ഗിസെൽ മോണ്ടസ് നല്കി. അയാള്‍ ഏറെ അറിയപ്പെടുന്ന താരവും വിവാഹിതനുമാണെന്നാണ് നടി പറഞ്ഞത്. എല്ലാ കളിക്കാരും സോഷ്യൽ മീഡിയയിലൂടെ സന്ദേശങ്ങള്‍ അയച്ചാണ് താനുമായി അടുപ്പം സ്ഥാപിക്കുന്നത്. ആദ്യം അവര്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കാന്‍ പോവുകയും തുടര്‍ന്നാണ് ശാരീരിക ബന്ധം നടന്നതെന്നുമാണ് ഗിസെൽ മോണ്ടസ് പറഞ്ഞതെന്നാണ് ഒരു സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതൊന്നും ചെയ്തത് പണത്തിന് വേണ്ടിയായിരുന്നില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. മെക്സിക്കോക്കാരിയായ ഗിസെൽ മോണ്ടസ് ഏറെ ആരാധകരുള്ള പോണ് സ്റ്റാറും നടിയുമാണ്. ഇന്‍സ്റ്റഗ്രാമില്‍ 1.5 മില്യൻ പേരാണ് ഗിസെൽ മോണ്ടസിനെ പിന്തുടരുന്നത്.