പാരീസ്:ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പര്‍ താരം ഇഗാ സ്വിറ്റെക്കിനെ കീഴടക്കി മുന്നേറാമെന്ന ചൈനീസ് താരം ചാങ് ഷിന്‍വെന്നിന്‍റെ മോഹങ്ങള്‍ക്ക് പ്രതികൂലമായത് ആര്‍ത്തവ വേദനകൂടിയായിരുന്നു. മത്സരത്തില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ 19കാരിയായ ചൈനീസ് താരം തുടര്‍ന്നുള്ള രണ്ട് സെറ്റുകള്‍ കൈമോശം വന്നാണ് ഇഗായ്‌ക്കെതിരെ കീഴടങ്ങിയത്.
വേദന കുഴയ്‌ക്കിയതിനെ തുടര്‍ന്ന് രണ്ടാം സെറ്റില്‍ താരം ഇടവേളയെടുത്തിരുന്നു. തുടര്‍ന്ന് ലോക്കര്‍ റൂമിലേക്ക് പോയതിന് ശേഷമാണ് ഷിന്‍വെന്‍ കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയത്. 'കളിക്കളത്തില്‍ പുരുഷനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായാണ്' തോല്‍വിക്ക് പിന്നാലെ ചാങ് ഷിന്‍വെന്‍ പ്രതികരിച്ചത്.