കേരളം

kerala

ETV Bharat / sports

പഴയതൊക്കെ കഴിഞ്ഞതാണ്, ഖത്തറില്‍ കണക്ക് തീര്‍ക്കുമെന്ന് ബ്രസീലിനോട് ലൂക്ക മോഡ്രിച്ച് - ലൂക്കാ മോഡ്രിച്ച്

ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിനെ തോല്‍പ്പിക്കാനാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച്.

FIFA World Cup 2022  FIFA World Cup  Luka Modric sends warning to Brazil  Luka Modric  Brazil football team  Brazil vs croatia  croatia captain Luka Modric  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022  ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച്  ലൂക്കാ മോഡ്രിച്ച്  ബ്രസീല്‍ ഫുട്‌ബോള്‍ ടീം
ഖത്തറില്‍ കണക്ക് തീര്‍ക്കുമെന്ന് ബ്രസീലിനോട് ലൂക്ക മോഡ്രിച്ച്

By

Published : Dec 9, 2022, 5:50 PM IST

ദോഹ: ഖത്തര്‍ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ബ്രസീലിന് കനത്ത മുന്നറിയിപ്പുമായി ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച്. ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളെ തോല്‍പ്പിക്കാനാവുമെന്നാണ് ലൂക്ക മോഡ്രിച്ച് പറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തില്‍ കാമറൂണിനെതിരെ മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ തോല്‍വി വഴങ്ങിയപ്പോള്‍ ഖത്തറില്‍ ഇതേവരെ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ക്രോയേഷ്യ തോല്‍വി അറിഞ്ഞിട്ടില്ല.

നേരത്തെ പലതവണ മുഖമുഖമെത്തിയപ്പോളും ക്രൊയേഷ്യയ്‌ക്ക് ബ്രസീലിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഖത്തറില്‍ ഈ ചരിത്രം മാറ്റാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ലൂക്കാ മോഡ്രിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

"ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ എത്തിയതിലൂടെ ഞങ്ങൾ ഒരു വലിയ കാര്യം ചെയ്തിട്ടുണ്ട്. എന്നാൽ ഇനിയും ഏറെ ചെയ്യാനുണ്ട്. എല്ലാ ലോകകപ്പിലും ബ്രസീൽ വലിയ ഫേവറിറ്റാണ്. ഖത്തറിലെ തങ്ങളുടെ പ്രകടനത്തോടെ ഇതവര്‍ ഊട്ടിയുറപ്പിക്കുകയാണ് ചെയ്‌തിട്ടുള്ളത്. ഇതിനുമുമ്പ് ഞങ്ങൾ ബ്രസീലിനെ പലതവണ നേരിട്ടിട്ടുണ്ടെങ്കിലും ജയിക്കാനായിട്ടില്ല. ആ ചരിത്രം ഇത്തവണ മാറ്റാനാവുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്". ലൂക്ക മോഡ്രിച്ച് പറഞ്ഞു.

"ഞങ്ങള്‍ക്ക് ഉയർന്ന ടെമ്പോയിൽ കളിക്കേണ്ടി വരും, ശക്തിയോടെ ഉറച്ച് നിന്ന് അവരെ നിയന്ത്രണത്തിൽ നിർത്തേണ്ടതുണ്ട്. ബ്രസീല്‍ ഈ ടൂര്‍ണമെന്‍റിലേയും ഫേവറേറ്റാണ്. എന്നാൽ ഫേവറേറ്റുകളെ പോലും തോൽപ്പിക്കാൻ കഴിയുമെന്ന് നമ്മള്‍ ഇവിടെ കണ്ടതാണ്". മോഡ്രിച്ച് കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാത്രി 8.30ന് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് ബ്രസീല്‍- ക്രൊയേഷ്യ പോരാട്ടം. നേരത്തെ നാല് തവണ നേര്‍ക്കുനേരെത്തിയപ്പോഴും മൂന്ന് തവണയും ജയിക്കാന്‍ കഴിഞ്ഞത് ബ്രസീലിനാണ്. ഒരു മത്സരം സമനിലയില്‍ കലാശിച്ചു.

Also read:'കളിയൊക്കെ നല്ലതാണ്.. പക്ഷെ.. ഡാന്‍സ് നൈറ്റ്‌ ക്ലബിൽ മതി'; ടിറ്റെയോട് കടുപ്പിച്ച് റോയ് കീൻ

ABOUT THE AUTHOR

...view details