ഖത്തർ : ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ ടുണീഷ്യക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് വിജയം. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടുണീഷ്യ വിജയം സ്വന്തമാക്കിയത്. യൂറോപ്യൻ കരുത്തരായ ഡെൻമാർക്കിനെ സമനിലയിൽ തളച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ടുണീഷ്യ ഓസ്‌ട്രേലിയയെ നേരിടാനെത്തിയത്. എന്നാൽ മത്സരത്തിന്‍റെ 23-ാം മിനിട്ടിൽ ഗോൾ നേടി മിച്ചൽ ഡ്യൂക്ക് ടുണീഷ്യൻ സ്വപ്‌നങ്ങൾക്കുമേല്‍ ആണിയടിക്കുകയായിരുന്നു.
ടുണീഷ്യയെ തലകൊണ്ട് അടിച്ചിട്ട് മിച്ചൽ ഡ്യൂക്ക് ; ഓസ്‌ട്രേലിയക്ക് ആദ്യ ജയം - ഏകപക്ഷീയമായ ഒരു ഗോളിനാണ് ട്യുണീഷ്യയുടെ വിജയം
വാശിയേറിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടുണീഷ്യയുടെ വിജയം
കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയ മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ആക്രമിച്ചാണ് കളിച്ചത്. ഇതിന്‍റെ ഫലമായി 23-ാം മിനിട്ടിൽ തന്നെ അവർക്ക് ഗോൾ നേടാനും സാധിച്ചു. ഗുഡ്‌വിന്‍റെ ഇടത് വശത്ത് നിന്നുള്ള കുതിപ്പിനെ ഡ്യൂക്ക് തകർപ്പനൊരു ഹെഡ്ഡറിലൂടെ ടുണീഷ്യൻ ഗോൾ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ലോകകപ്പിൽ ഹെഡ്ഡറിലൂടെ ഗോൾ നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ താരം എന്ന നേട്ടവും ഡ്യൂക്ക് സ്വന്തമാക്കി.
ഗോൾ വഴങ്ങിയതോടെ ടുണീഷ്യ ഉണർന്നുകളിക്കാനാരംഭിച്ചു. എന്നാൽ കൃത്യമായ ഫിനിഷിങ്ങില്ലായ്‌മയും, ഓസ്‌ട്രേലിയയുടെ കനത്ത പ്രതിരോധവും ടുണീഷ്യയ്‌ക്ക് തിരിച്ചടിയാവുകയായിരുന്നു. രണ്ട് ടീമുകളും രണ്ട് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ ഒരു ജയവും ഒരു തോൽവിയുമുൾപ്പടെ ഓസ്‌ട്രേലിയ ഗ്രൂപ്പിലെ സ്ഥാനം സുരക്ഷിതമാക്കിയിട്ടുണ്ട്. ഒരു സമനിലയും ഒരു തോൽവിയുമുള്ള ടുണീഷ്യയുടെ മുന്നോട്ടുപോക്ക് ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു.